print edition മത്സരത്തിനിടെ ഇനിമുതൽ ‘കോച്ചിനോട് ചർച്ച വേണ്ട’; നിയമം കർശനമാക്കി ഫിഫ

പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോളിൽ നിയമങ്ങൾ കർശനമാക്കി ഫിഫ. മന:പൂർവം സമയം കളയുന്നതിന് കടുത്ത ശിക്ഷ നൽകാനാണ് വിഖ്യാത റഫറിയായിരുന്ന പിയെർലുയ്‌ജി കൊളീന തലവനായ ഫിഫ റഫറീസ് അസോസിയേഷന്റെ തീരുമാനം.
കോർണർ കിക്ക്, ഫ്രീകിക്ക് എന്നിവയ്‌ക്ക് മുന്പ് സംഭവിക്കുന്ന -ഫൗളുകൾ വീഡിയോ അസിസ്‌റ്റന്റ് റഫറി (വാർ) സംവിധാനത്തിന്റെ പരിധിയിൽ കൊണ്ടുവരും. ഗോൾകീപ്പർമാർ മന:പൂർവം സമയം കളയുന്ന രീതി അവസാനിപ്പിക്കും. കളിഗതി മാറ്റുന്ന രീതിയിലുള്ള ഇത്തരം നീക്കങ്ങൾ നടത്തിയാൽ കാർഡ് ലഭിക്കും.
അതുപോലെ ഗോൾകീപ്പർ പരിക്കേറ്റ് കളത്തിൽതന്നെ ചികിത്സ നേടുന്ന സന്ദർഭങ്ങളിൽ മറ്റ് കളിക്കാർ പരിശീലകരുമായി സംസാരിക്കുന്നത് പൂർണമായും വിലക്കും. ഗോൾകീപ്പർക്ക് പരിക്കേറ്റാൽ ഇരു ടീമുകളിലെയും കളിക്കാർ അതത് സ്ഥാനങ്ങളിലോ മൈതാന മധ്യത്തിലോ നിൽക്കണം.










0 comments