ഭാര്യയെ കൊലപ്പെടുത്തിയയാൾ റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ

DEath railway track
Published on Jun 04, 2026, 10:23 PM | 1 min read
പേരൂർക്കട: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടയാളെ റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് സ്വദേശി നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിനുസമീപം സുരേഷ് (46) ആണ് മരിച്ചത്. മൃതദേഹം തഞ്ചാവൂരിലെ ആശുപത്രി മോർച്ചറിയിൽ. ബുധൻ പുലർച്ചെ അഞ്ചോടെയാണ് സുരേഷ് ഭാര്യ ഹസീന ബീവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കാറിൽ രക്ഷപ്പെട്ടത്.
കാർ നമ്പരും നിരീക്ഷണ കാമറകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം സജീവമാക്കിയതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തഞ്ചാവൂരിന് സമീപം ചിദംബരത്ത് റെയിൽവേ ട്രാക്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ ബാലരാമപുരം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നും മെബൈൽ ഫോൺ കിള്ളിപ്പാലത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബ വഴക്കും സംശയവുമാണ് ഹസീന ബീവിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.










0 comments