ad
Deshabhimani

ആന്ധ്രയിൽ ലഹരിവേട്ട: 80 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

ganja

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 04, 2026, 09:02 PM | 1 min read

അമരാവതി : ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ 16 ലക്ഷം രൂപ വിലമതിക്കുന്ന 80 കിലോ കഞ്ചാവ് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് കഞ്ചാവ് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു.


പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, വിശാഖപട്ടണം റീജിയണൽ യൂണിറ്റിലെ ഡിആർഐ ഉദ്യോഗസ്ഥർ ഒഡീഷയിൽ നിന്ന് നാഷണൽ ഹൈവേ 16 (കൊൽക്കത്ത- ചെന്നൈ) വഴി കേരളത്തിലേക്ക് വരികയായിരുന്ന വാഹനം നഥവാലസ ടോൾ പ്ലാസയ്ക്ക് സമീപം തടഞ്ഞാണ് കഞ്ചാവ് പിടികൂടിയതെന്ന് ഏജൻസിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.


ട്രക്ക് പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ യഥാർഥ ലഗേജ് കമ്പാർട്ട്മെന്റിന് താഴെ നിർമിച്ച രഹസ്യ അറയ്ക്കുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഡിആർഐ ഇരുവരെയും അറസ്റ്റ് ചെയ്തു. റാക്കറ്റിന്റെ ഉറവിടവും ശൃംഖലയും തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചതായും പ്രസ്താവനയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home