print edition കളംപിടിച്ച് കൊളംബിയ

ലോകകപ്പ് ഫുട്‌ബോളിൽ കോംഗോയ്ക്കെതിരെ കൊളംബിയയുടെ വിജയഗോൾ നേടിയ ഡാനിയേൽ മുന്യോസിന്റെ ആഹ്ലാദം
ഗൗദലഹാര (മെക്‌സിക്കോ സിറ്റി): കോംഗോയെ ഒറ്റ ഗോളിന് കീഴടക്കി കൊളംബിയ ലോകകപ്പ് ഫുട്‌ബോൾ നോക്കൗട്ടിൽ. റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ ഉസ്‌ബെക്കിസ്ഥാനെ അഞ്ച് ഗോളിന് തകർത്ത് പോർച്ചുഗലും നോക്കൗട്ട് ഘട്ടം ഏറെക്കുറെ ഉറപ്പാക്കി. ഇംഗ്ലണ്ടിനെ ആഫ്രിക്കൻ സംഘം ഘാന ഗോളടിപ്പിച്ചില്ല (0–0). ക്രൊയേഷ്യ ഒരു ഗോളിന് പാനമയെ മറികടന്നു.
ആദ്യ കളിയിൽ പോർച്ചുഗലിനെ സമനിലയിൽ പിടിച്ച കോംഗോ, കൊളംബിയയെയും പരീക്ഷിച്ചു. ഡാനിയേൽ മുന്യോസ് ആണ് കൊളംബിയക്കായി വിജയഗോൾ നേടിയത്. ഗ്രൂപ്പ് ‘കെ’യിലെ ജേതാക്കളെ തീരുമാനിക്കാൻ 28ന് പോർച്ചുഗലും കൊളംബിയയും ഏറ്റുമുട്ടും.
ഘാനയ്‌ക്കെതിരെ കളിയിൽ പൂർണനിയന്ത്രണം നേടിയിട്ടും ഇംഗ്ലണ്ടിന് ഗോളടിക്കാനായില്ല.
ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഇംഗ്ലീഷുകാർക്ക് കിട്ടിയ മികച്ച അവസരം പാഴാക്കി. എൽ ഗ്രൂപ്പിലെ മറ്റൊരു കളിയിൽ പൊരുതിനിന്ന പാനമയെ ക്രൊയേഷ്യ ആന്റെ ബുധിമിറിന്റെ ഗോളിലാണ് മറികടന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരിൽ വെള്ളിയാഴ്‌ച ഫ്രാൻസും നോർവേയും ഏറ്റുമുട്ടും. ജർമനി ഇക്വഡോറിനെയും നെതർലൻഡ്‌സ് ടുണീഷ്യയെയും നേരിടും.










0 comments