കരാർ തൊഴിലാളികൾക്ക് തുല്യവേതനം നൽകണം; റെയിൽവേ ജീവനക്കാർ പ്രതിഷേധിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിആർഇയു പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
റെയിൽവേ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ദക്ഷിണറെയിൽവേ എംപ്ലോയീസ് യൂണിയൻ (സിഐടിയു) പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ പ്രസിഡന്റ് പി രഘുനാഥൻ അധ്യക്ഷനായി. ട്രേഡ് യൂണിയൻ നേതാക്കളായ -പി എൻ മോഹനൻ, പി മാത്യു സിറിയക്, സജി വർഗീസ്, എം പ്രസാദ്, ആർ എം ആകാശ്, കെ വി മധു, പി ഉണ്ണികൃഷ്ണൻ, കെ ഉദയഭാസ്‌കരൻ, പി ബി അനിൽകുമാർ, കെ കെ കേശവൻ, ജി വിനോദ്, വി ബാലകൃഷ്ണൻ, ബേബി സ്മിത, കെ ജനീഷ, സെയ്ദ് നിഷാൻ, ബി കെ ലെനിൻ, കെ സത്യൻ, ബിജുലാൽ എന്നിവർ സംസാരിച്ചു. ഡിവിഷണൽ സെക്രട്ടറി വി സുജിത് സ്വാഗതവും വൈസ് പ്രസിഡന്റ് എം കെ സുരേഷ് നന്ദിയും പറഞ്ഞു. റെയിവേ ട്രേഡ് യൂണിയൻ റഫറണ്ടത്തിൽ അംഗീകൃത യൂണിയനായി തെരഞ്ഞെടുത്ത ഡിആർഇയുവിന് അർഹമായ പ്രാതിനിധ്യം നൽകുക, കരാർ തൊഴിലാളികൾക്ക് തുല്യവേതനം നൽകുക, ട്രാക്ക്മാന്മാരുടെ സുരക്ഷയ്ക്കായി എൻജിൻ പട്രോളിങ് പുനഃസ്ഥാപിക്കുക, ട്രെയിനുകളിലെ അതിക്രമം തടയാൻ മതിയായ സുരക്ഷ ഉറപ്പാക്കുക, തൊഴിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള കൂടിയാലോചനാവേദികൾ ഉടൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നുപ്രതിഷേധം. തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജൂലൈ എട്ടിന് ചെന്നൈ റെയിൽവേ ജനറൽ മാനേജറുടെ ഓഫീസിനുമുന്നിലേക്ക് തൊഴിലാളി മാർച്ച് നടത്തുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.









0 comments