ഗോളിമാർ ഗോഡ് മോഡ്, റൊണാൾഡോ ഡാർക്ക് മോഡ്

(Photo: Reuters)
മിഥുൻ കൃഷ്‌ണ/ mog state
Published on Jun 28, 2026, 08:28 AM | 2 min read
രണ്ട് ഗോളിമാരും ഗോഡ് മോഡിൽ ഗോൾപോസ്റ്റ് ലോക്ക് ആക്കി, പീക്ക് മാഡ്‌നെസ്സ്. ശരിക്കുമുള്ള മെയിൻ ക്യാരക്ടർ എനർജി അവർക്ക് മാത്രമായിരുന്നു. അബ്‌സല്യൂട്ട് പ്രൊട്ടക്ട് ദി ഹൗസ് മൊമെന്റ്. ഗോട്ട് ബിഹേവിയർ.16–-ാം മിനിറ്റിൽ കോർഡോബയുടെ റോക്കറ്റ് ഷോട്ട് പോർച്ചുഗൾ പവർ ഹൗസ് ഡിയോഗോ കോസ്റ്റ തടുത്തിട്ടത് ബീസ്‌റ്റ് മോഡ്. ലൂയിസ് ഡയസിനെയും ടീമിനെയും പോക്കറ്റിലാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ. അപ്പുറത്ത് ബ്രൂണോ ഫെർണാണ്ടസിന്റെ മാരക ക്ലോസ് റേഞ്ച് ഷോട്ട് കൊളംബിയൻ വൻമതിൽ കാമിലോ വർഗാസ് അൺറിയലായി റിഫ്ലെക്സ് ചെയ്തപ്പോൾ സ്റ്റേഡിയത്തിലെ റൊണാൾഡോ ഫാൻസ് പോലും ഷോക്കായി. കൊളംബിയയെ ലൈവായി നിർത്തിയത് വർഗാസിന്റെ ഇൗയൊരൊറ്റ ക്ലച്ച് സേവാണ്. അൺപ്ലഗ്ഗ്ഡ്.
നോ ക്യാപ്, ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ വേണ്ടിയുള്ള ബാറ്റിൽ പീക്ക് ഹൈപ്പിലായിരുന്നു. ക്വാളിഫിക്കേഷൻ ഓൾറെഡി പോക്കറ്റിൽ ഉള്ളതുകൊണ്ട് കൊളംബിയയ്‌ക്കും പോർച്ചുഗലിനും ഒട്ടും സ്ട്രെസ്സ് ഉണ്ടായിരുന്നില്ല. വെറുതെ മാസ്സ് കാണിച്ച്, സ്കിൽസ് ഫ്ലെക്സ് ചെയ്യാൻ വേണ്ടിയുള്ള ചിൽ മാച്ച് മൂഡ്. ഒടുക്കത്തെ ബിൽഡപ്പ് ഒക്കെ തന്നിട്ട് അവസാനം സമനില. 0–0 കംപ്ലീറ്റ് ഫിയാസ്കോ. ഹൈപ്പ് എല്ലാം വെള്ളത്തിലായി.

റൊണാൾഡോയും റോഡ്രിഗസും നേർക്കുനേർ വന്നപ്പോൾ സ്റ്റേഡിയം മൊത്തം CR7 എനർജിയിൽ. പക്ഷേ വിചാരിച്ച പോലെ ഒന്നും നടന്നില്ല, പക്കാ ആന്റി-ക്ലൈമാക്സ്. റൊണാൾഡോ കംപ്ലീറ്റ് ഡാർക്ക് മോഡ്, ഒരിഞ്ചും മൂവ് ചെയ്യാൻ കൊളംബിയൻ ഡിഫൻസ് സമ്മതിച്ചില്ല. ഫസ്റ്റ് ഹാഫിൽ കൊളംബിയ ഫുൾ ഓൺ മെയിൻ ക്യാരക്ടർ എനർജിയിലായിരുന്നു. 2–-ാം മിനിറ്റിൽ കോർഡോബയുടെ ഹെഡ്ഡർ പോയിന്റ് ബ്ലാങ്കിൽ മിസ്സായി. അരിയാസ് പോർച്ചുഗൽ മിഡ്‌ഫീൽഡ് തകർത്തു തരിപ്പണമാക്കി. അരിയാസിന്റെ ഗോൾ ഉറപ്പിച്ച ഷോട്ട് നെവസ് ഗോൾ ലൈൻ സേവ് ചെയ്തത് വൈൽഡ് മാസ്സ് ആയിരുന്നു. 26 ഷോട്ടുകൾ അടിച്ചിട്ടും ഫിനിഷിങ് മിഡ്.
പോർച്ചുഗൽ പക്കാ കംബാക്ക് നടത്തി കളം പിടിക്കാൻ ബ്രൂണോയും റൊണാൾഡോയും സ്പേസ് ഉണ്ടാക്കി ഫ്ലെക്സ് ചെയ്യാൻ തുടങ്ങി. കാൻസെലോയുടെ ഇൻസെയിൻ ക്രോസ് ബ്രൂണോ ഗോൾപോസ്റ്റിലേക്ക് അടിച്ചെങ്കിലും കൊളംബിയൻ ഗോളി വർഗാസ് സൂപ്പാക്കി. തൊട്ടുപിന്നാലെ റൊണാൾഡോയുടെ അൺറിയൽ അക്രോബാറ്റിക് ബൈസൈക്കിൾ കിക്കും വർഗാസ് പൂട്ടി. ജോവോ ഫെലിക്സിന് കിട്ടിയ ഗോൾഡൻ ചാൻസ് സ്കൈലാർക്കിൽ പറന്നുപോയി.13 ഷോട്ടും പക്കാ മിസിങ്. ഒടുക്കത്തെ ഹൈപ്പ് മൊമെന്റ്സ് ഓൺലി.
സെക്കൻഡ് ഹാഫിൽ കളംപിടിക്കാൻ പോർച്ചുഗൽ ബോസ് റോബർട്ടോ മാർട്ടിനസ് ഡാലോട്ടിനെയും ജോവോ നെവസിനെയും ഇറക്കി വൈൽഡ് എക്സ്പെരിമെന്റ്. പക്കാ ടാക്റ്റിക്കൽ മൂവ്. ബട്ട് അതും കലങ്ങിയില്ല. കൊളംബിയൻ ക്യാപ്റ്റൻ ജെയിംസ് റോഡ്രിഗസും പിള്ളേരും ടയേർഡ് ആയപ്പോൾ കോച്ച് നെസ്റ്റർ ലോറെൻസോ സൂപ്പർ സബ്ബുകളായി ക്വിന്റേറോയെയും റിച്ചാർഡ് റിയോസിനെയും ഇറക്കി കളി റീബൂട്ട് ചെയ്തു. റിയോസ് ഫൗളുകൾ ചെയ്ത് പോർച്ചുഗലിന് ഫ്രീ കിക്ക് ദാനം ചെയ്തെങ്കിലും കൊളംബിയൻ ബാക്ക് ലൈൻ അതൊക്കെ ഈസി ആയി ഹാൻഡിൽ ചെയ്തു. ലുകൂമിയും സാഞ്ചസും കൂടെ റൊണാൾഡോയെയും ഫെലിക്സിനെയും ശരിക്കും പൂട്ടിക്കളഞ്ഞു. റൊണാൾഡോയ്ക്ക് ബോക്സിൽ ഒരിടവും കൊടുക്കാതെ തുടരെ തുടരെ ഓഫ്സൈഡ് ട്രാപ്പിൽ കുടുക്കി പക്കാ മാസ്റ്റർക്ലാസാക്കി. സോളിഡ് വൈബ്സ്.
സമനിലയോടെ 7 പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി ടോപ്പിൽ ബോസ്സ് മോഡിൽ. 5 പോയിന്റുള്ള പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി ജസ്റ്റ് പാസ്സ് മാർക്കും വാങ്ങി നെക്സ്റ്റ് റൗണ്ടിലേക്ക്. പോർച്ചുഗലിന് ഡിഫൻസ് ലോക്ക് ചെയ്ത് ക്ലീൻ ഷീറ്റ് കിട്ടിയത് വണ്ടർഫുൾ തന്നെ. പക്ഷേ ഫ്രണ്ടിലെ ആ മിസിങ് ഫിനിഷിങ് നോക്കൗട്ടിൽ ബാക്ക്ഫയറാകും. കൊളംബിയ ടേബിളിൽ ടോപ്പിൽ കയറി ഇരുന്നിട്ടൊന്നും ഒരു കാര്യവുമില്ല. കിട്ടുന്ന ഓപ്പർച്യൂണിറ്റീസ് ഇങ്ങനെ വേസ്റ്റ് ആക്കിയാൽ റൗണ്ട് ഓഫ് 32 വലിയ പണിയാകും. നെക്സ്റ്റ് റൗണ്ടിൽ തന്നെ എയറിലാകാൻ ചാൻസുണ്ട്. നോ ക്യാപ്, കളി മാറേണ്ടി വരും. പക്കാ റിസ്കാണ്.










0 comments