ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്രൊയേഷ്യ

ഫിലഡൽഫിയ : ആഫ്രിക്കൻ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്രൊയേഷ്യ. ക്രൊയേഷ്യക്കായി യുവതാരം പീറ്റർ സുസിച്ച്, നികോള വ്ലാസിച്ച് എന്നിവർ സ്കോർ ചെയ്തപ്പോൾ ഡെറിക് ലുക്കാസെൻ ആണ് ഘാനയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ ആവസാനം വരെ പൊരുതിയ ശേഷമാണ് ഘാന കീഴടങ്ങിയത്. ഇതേ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ഘാനയും നോക്കൗട്ടിൽ ഇടംപിടിച്ചു.ഈ വിജയത്തോടെ ഗ്രൂപ്പ് എൽ-ൽ നിന്ന് ആറ് പോയിൻറുമായി രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത്.











0 comments