ad
Deshabhimani

തോറ്റാൽ പുറത്ത്, റൗണ്ട് ഓഫ് 32 ചിത്രം തെളിഞ്ഞു; സമയക്രമം ഇങ്ങനെ

fifa 32 1.jpg
വെബ് ഡെസ്ക്

Published on Jun 28, 2026, 11:12 AM | 2 min read

ന്യൂയോർക്: കാൽപ്പന്തുകളിയുടെ മാമാങ്കത്തിൽ ഇനി ജീവൻ മരണ പോരാട്ടങ്ങൾ. സമനിലയില്ലാത്ത മത്സരങ്ങളിൽ എല്ലാ ടീമുകൾക്കും ജയം അനിവാര്യം. യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ഞായറാഴ്ച അവസാനിച്ചതോടെ റൗണ്ട് ഓഫ് 32 ചിത്രം തെളിഞ്ഞു. ​48ൽ 32 ടീമുകളാണ്‌ രണ്ടാംഘട്ടത്തിലേക്ക്‌ യോഗ്യത നേടിയത്‌. രണ്ടുവട്ടം ജേതാക്കളായ ഉറുഗ്വായ്‌യാണ്‌ പുറത്തായവരിൽ പ്രമുഖർ.


29 മുതൽ ആരംഭിക്കുന്ന നോക്കൗട്ടിൽ സൗത്ത് ആഫ്രിക്ക- കാനഡ പോരാട്ടമാണ് ആദ്യം. ലൊസ്‌ ആഞ്ചലസ്‌ സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ്‌ കളി. ഇരുടീമുകളും ആദ്യമായാണ്‌ ലോകകപ്പിന്റെ ഗ്രൂപ്പുറ‍ൗണ്ട്‌ കടക്കുന്നത്‌. ബി ​ഗ്രൂപ്പിൽ ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് കാനഡ എത്തുന്നത്. ഇതേ പോയിന്റോടെ എ ​ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് സൗത്ത് ആഫ്രിക്ക. കരുത്തരായ ബ്രസീലും ഏഷ്യൻ വമ്പൻമാരായ ജപ്പാനുമാണ് രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ​ഗ്രൂപ്പ് സിയിൽ ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. ​ഗ്രൂപ്പ് എഫിൽ തോൽവിയറിയാതെ അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാനെത്തുന്നത്.


നിലവിലെ ലോകചാമ്പ്യൻമാരായ അർജന്റീനയ്‌ക്ക്‌ നവാഗതരായ കേപ്‌ വെർദെയാണ് എതിരാളി. ജൂലൈ നാലിനാണ്‌ ലയണൽ മെസിയും സംഘവും കളത്തിലെത്തുക. ആഫ്രിക്കൻ ടീമായ കേപ്‌ വെർദെയെ ഇതുവരെയും നേരിട്ടിട്ടില്ല അർജന്റീന. ഇതാദ്യമായാണ്‌ ഇരുടീമുകളും മുഖാമുഖം വരുന്നത്‌. ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്താണ്‌ നിലവിലെ ചാമ്പ്യൻമാർ. കേപ്‌ വെർദെ 67–ാമതും. നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസിന്‌ സ്വീഡനും ജർമനിക്ക്‌ പരാഗ്വായ്‌യും നെതർലൻഡ്‌സിന് മൊറോക്കോയുമാണ് എതിരാളികൾ.


റ‍ൗണ്ട്‌ ഓഫ്‌ 32ൽ ആകെ 16 മത്സരങ്ങളാണുള്ളത്. ജൂലൈ നാലിന്‌ പ്രീക്വാർട്ടറും പത്തിന്‌ ക്വാർട്ടറും ആരംഭിക്കും. 14നും 15നുമാണ്‌ സെമി. ഫൈനൽ 19ന്‌.



റൗണ്ട് ഓഫ് 32 മത്സരക്രമം


ദക്ഷിണാഫ്രിക്ക X കാനഡ - ജൂൺ 29- 12.30 AM


ബ്രസീൽ X ജപ്പാൻ - ജൂൺ 29- 10.30 PM


ജർമനി X പരാഗ്വേ - ജൂൺ 30- 2.00 AM


നെതർലൻഡ്സ് X മൊറോക്കോ - ജൂൺ 30- 6.30 AM


ഐവറി കോസ്റ്റ് X നോർവേ - ജൂൺ 30- 10.30 PM


ഫ്രാൻസ് X സ്വീഡൻ - ജൂലൈ 1- 2.30 AM


മെക്സിക്കോ X ഇക്വഡോർ - ജൂലൈ 1- 6:30 AM


ഇംഗ്ലണ്ട് X ഡിആർ കോംഗോ - ജൂലൈ 1- 9.30 PM


ബെൽജിയം X സെനഗൽ - ജൂലൈ 2- 1.30 AM


യുഎസ്എ X ബോസ്‌നിയ ആൻഡ്‌ ഹെർസെഗൊവിന - ജൂലൈ 2- 5.30 AM


സ്പെയിൻ X ഓസ്ട്രിയ ജൂലൈ 3- 12.30 AM


പോർച്ചുഗൽ X ക്രൊയേഷ്യ - ജൂലൈ 3- 4.30 AM


സ്വിറ്റ്‌സർലൻഡ് X അൾജീരിയ- ജൂലൈ 3- 8.30 AM


ഓസ്‌ട്രേലിയ X ഈജിപ്ത് - ജൂലൈ 3- 11.30 PM


അർജന്റീന X കേപ്‌ വെർദെ- ജൂലൈ 4- 3.30 AM


കൊളംബിയ X ഘാന - ജൂലൈ 4- 7.00 AM



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home