കോടതി വളപ്പിൽ അക്രമിസംഘത്തിന്റെ റീൽസ് ചിത്രീകരണം; യുവാവ് പിടിയിൽ

കൊല്ലം : കാപ്പാ പ്രതികളടക്കമുള്ള അക്രമിസംഘത്തിന്റെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയില്‍. പാരിപ്പള്ളി കല്ലുവാതുക്കൽ വേളമാനൂർ ദേവിപ്രസാദം വീട്ടിൽ റീന ഭവനത്തിൽ അക്ഷയ് (30)ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
കാപ്പാ പ്രതികളെ കൊല്ലം മൂന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കിയപ്പോൾ വിചാരണക്കൂട്ടിൽ നിൽക്കുന്നതും പുറത്തേക്ക് ഇറങ്ങുന്നതുമായ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയിലൂള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തി റീൽസ് ഉണ്ടാക്കി. ഇത് അക്ഷയ് തന്റെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.
പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചേർത്ത് കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് ഇൻസ്‌പെക്ടർ ആശിഷിന്റെ നേതൃത്വത്തിൽ എസ്ഐ ഗിരീഷ്, എഎസ്ഐമാരായ ശ്രീലാൽ, ജലജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.










0 comments