ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ വനിതകൾക്ക് മുന്നേറ്റം; ഏഴ് സ്ഥാനം മെച്ചപ്പെടുത്തി

PHOTO: Facebook

Sports Desk
Published on Aug 07, 2025, 06:18 PM | 1 min read
ന്യൂഡൽഹി: ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന് മുന്നേറ്റം. പുതുക്കിയ ഫിഫ റാങ്കിങ്ങിൽ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ 63–ാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള ഫിഫ റാങ്കിങ്ങിലെ ഇന്ത്യയുടെ മെച്ചപ്പെട്ട സ്ഥാനമാണിത്. 2023 ആഗസ്‌തിൽ ടീം 61–ാം സ്ഥാനത്തെത്തിയിരുന്നു.
റാങ്കിങ്ങിൽ 21–ാം സ്ഥാനത്തുണ്ടായിരുന്ന തായ്‌ലൻഡിനെ ഏഷ്യാ കപ്പ് യോഗ്യതയ്‌ക്കുള്ള അവസാന മത്സരത്തിൽ തോൽപ്പിച്ച് ടൂർണമെന്റിന് ടിക്കറ്റെടുത്തതാണ് റാങ്കിങ്ങിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.
റാങ്കിങ്ങിൽ 130–ാം സ്ഥാനക്കാരായ മംഗോളിയയെ തോൽപ്പിച്ചാണ് യോഗ്യതാ മത്സരങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടത്. തുടർന്ന് റാങ്കിങ്ങിൽ 40, 50 സ്ഥാനങ്ങളിലുള്ള ടിമോർ–ലെസ്, ഇറാഖ് ടീമുകളെയും ഇന്ത്യ തോൽപ്പിച്ചു.
ടീമിലെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വന്തം തട്ടകത്തിൽ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഒരു മത്സരം പോലും കളിക്കാതെയായിരുന്നു ഇന്ത്യയുടെ പിന്മാറ്റം.









0 comments