ad
Deshabhimani

ഫിഫയുടെ മികച്ച വനിതാ താരം 
മൂന്ന്‌ തവണ ബാലൻ ഡി ഓറും

print edition ഹാട്രിക്‌ ബൊൻമാറ്റി

Fifa Best Awards 2025 Aitana Bonmati
വെബ് ഡെസ്ക്

Published on Dec 18, 2025, 02:00 AM | 1 min read


ദോഹ

വനിതാ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി മാറുകയാണ്‌ സ്‌പെയ്‌നിന്റെ ബൊൻമാറ്റി. ഫിഫയുടെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്‌ തുടർച്ചയായ മൂന്നാം തവണ. തുടർച്ചയായി മൂന്ന്‌ തവണ ബാലൻ ഡി ഓറും കിട്ടി.


ഇ‍ൗ വർഷം യൂറോ കപ്പിൽ സ്‌പെയ്‌നിനെ ഫൈനലിൽ എത്തിച്ചതിൽ ഇരുപത്തെട്ടുകാരി നിർണായക പങ്കുവഹിച്ചു. ഫൈനലിൽ ഇംഗ്ലണ്ടിനോട്‌ തോറ്റെങ്കിലും ടൂർണമെന്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്‌ ബൊൻമാറ്റിയെയായിരുന്നു. ബാഴ്‌സലോണ ടീമിന്റെ നെടുന്തൂണായി. മൂന്ന്‌ കിരീടമാണ്‌ ബാഴ്‌സ നേടിയത്‌. ചാന്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ അഴ്‌സണലിനോട്‌ തോറ്റു. ചാന്പ്യൻസ്‌ ലീഗിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. 11 കളിയിൽ ഒന്പത്‌ ഗോളിൽ പങ്കാളിയായി.


മികച്ച പരിശീലകയായ സാറ വീഗ്‌മന്‌ അഞ്ചാം തവണയാണ്‌ പുരസ്‌കാരം ലഭിക്കുന്നത്‌. ആദ്യമായാണ്‌ ഒരു കോച്ചിന്‌ ഈ നേട്ടം. യൂറോയിൽ ഇംഗ്ലണ്ടിനെ ചാന്പ്യൻമാരാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home