ad
Deshabhimani

ഫിഫയുടെ നടപടി ഫുട്ബോളിന്റെ അന്തസ്സിന് ഭീഷണി; രൂക്ഷ വിമർശനവുമായി യുവേഫ

uefa

Photo Credit:UEFA

വെബ് ഡെസ്ക്

Published on Jul 06, 2026, 03:57 PM | 1 min read

സിയാറ്റിൽ: ഫോളറിൻ ബലോഗുന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്ത്.


തീരുമാനത്തെ "അപൂർവ്വവും, മനസ്സിലാക്കാൻ കഴിയാത്തതും, ഒട്ടും ന്യായീകരിക്കാനാവാത്തതും" എന്ന് യുവേഫ വിശേഷിപ്പിച്ചു. ബോസ്നിയയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച യുഎസ് താരം ബലോഗുന് ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ മത്സരം നഷ്ടമാകേണ്ടതായിരുന്നു.


എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ഫോണിൽ വിളിച്ചതിന് പിന്നാലെ വിലക്ക് മരവിപ്പിക്കുകയായിരുന്നു.


"ഫുട്ബോൾ രാഷ്ട്രീയത്തിന്റെ കളിസ്ഥലമാകരുത്"


ഫിഫയുടെ നടപടി ഫുട്ബോളിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന് മുൻ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ പറഞ്ഞു. "രാഷ്ട്രീയ ഇടപെടലുകളിലൂടെ ചുവപ്പ് കാർഡുകൾ റദ്ദാക്കപ്പെടാൻ പാടില്ല.


ചട്ടങ്ങൾക്കും തെളിവുകൾക്കും സ്വതന്ത്ര ഏജൻസികൾക്കും അനുസൃതമായാണ് തീരുമാനങ്ങൾ എടുക്കേണ്ടത്," ബ്ലാറ്റർ എക്സിൽ കുറിച്ചു. ഫിഫയുടെ തീരുമാനത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുവോ?


ലോകകപ്പിലെ ചട്ടപ്രകാരം ചുവപ്പ് കാർഡ് ലഭിച്ചാൽ അടുത്ത മത്സരത്തിൽ വിലക്ക് എന്നത് നിർബന്ധമാണ്. എന്നാൽ, ഫിഫയുടെ അച്ചടക്ക കോഡിലെ ഒരു ക്ലോസ് ഉപയോഗിച്ചാണ് ബലോഗുന്റെ വിലക്ക് താൽക്കാലികമായി നീക്കിയത്.


ഇത് ടൂർണമെന്റിന്റെ സുതാര്യതയെയും വിശ്വാസ്യതയെയും വലിയ തോതിൽ ബാധിക്കുമെന്ന് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരമൊരു കീഴ്വഴക്കം സൃഷ്ടിക്കുന്നത് മറ്റ് ടീമുകൾക്കും വലിയ തിരിച്ചടിയാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home