ലോകകപ്പ് ആവേശത്തിന് ചുവപ്പ് കാര്‍ഡ്; സംപ്രേഷണ തകരാറുകളും പ്ലാൻ വിവാദവും, അമർഷത്തിൽ ഇന്ത്യൻ ആരാധകർ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഏറെ ആകാംഷയോടെ എതിരേറ്റ 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യൻ ഡിജിറ്റൽ സ്ട്രീമിങ് തുടക്കം പാളി. കളിയുടെ ആവേശത്തിനിടെ പലരും സ്ട്രീമിങ്ങിൽ നിന്നും പുറത്തായി. തത്സമയ സംപ്രേഷണ ചുമതല സ്വന്തമാക്കിയ 'സീ5' പ്ലാറ്റ്‌ഫോമിനെതിരെ കടുത്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. സാങ്കേതിക തകരാറുകളും സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളിലെ അപാകതകളും കാരണം അർദ്ധരാത്രിയിൽ കളി കാണാനിരുന്ന ആയിരക്കണക്കിന് പ്രേക്ഷകരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ഭാഷയിലാണ് ആരാധകർ തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നത്. മത്സരത്തിന്റെ കിക്കോഫിന് തൊട്ടുമുമ്പ് തന്നെ ആരംഭിച്ച പ്രശ്നങ്ങൾ കളിയിലുടനീളം നീണ്ടുനിന്നു.
ലൈവ് സ്ട്രീമിങ് നിരന്തരം തടസ്സപ്പെടുകയും സ്ക്രീൻ ഫ്രീസ് ആവുകയും ചെയ്തതായി ഭൂരിഭാഗം ഉപഭോക്താക്കളും പരാതിപ്പെട്ടു. കിക്കോഫിന് തൊട്ടുമുമ്പ് കനത്ത ട്രാഫിക് ഉണ്ടായതോടെ ആപ്പ് ക്രാഷാവുകയും പലർക്കും ലോഗിൻ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തു. മികച്ച ദൃശ്യമികവിനായി 4K സ്ട്രീമിങ് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നിലവിൽ ഫുൾ എച്ച്ഡി (1080p) മാത്രമാണ് ലഭ്യമാകുന്നത്.
2034 വരെയുള്ള ഫിഫയുടെ പ്രധാന ടൂർണമെന്റുകളുടെ ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് ബ്രോഡ്കാസ്റ്റ് അവകാശം സീ എന്റർടൈൻമെന്റ് സ്വന്തമാക്കിയിരിക്കയാണ്. ഈ സാഹചര്യത്തിൽ ഇതര വഴികൾ ചുരുക്കമാണ്. വ്യജാ ആപുകളും ലിങ്കുകളും വഴി കയറുന്നതിലെ വെല്ലുവിളിയും വലുതാണ്.

പ്ലാനിലും ഉത്സവ കച്ചവടം
ടൂർണമെന്റിന് തൊട്ടുമുമ്പ്, 799 രൂപ പ്ലാനിൽ ആദ്യം വാഗ്ദാനം ചെയ്തിരുന്ന 3 സ്ക്രീൻ ആക്സസ് പെട്ടെന്ന് ഒരു സ്ക്രീനായി ചുരുക്കിയത് വൻ പ്രതിഷേധത്തിന് കാരണമായി. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ ഇത് പുനഃസ്ഥാപിച്ചെങ്കിലും പലർക്കും അപ്‌ഡേറ്റ് ആയിരുന്നില്ല. മറ്റ് ഉള്ളടക്കങ്ങൾ ആവശ്യമില്ലാത്ത, ലോകകപ്പ് മാത്രം കാണാൻ ആഗ്രഹിക്കുന്ന കായികപ്രേമികൾക്ക് 799 എന്ന തുക വലിയ ഭാരമാണെന്ന ആക്ഷേപവും ശക്തമാണ്.
പൊലീസ് മുന്നറിയിപ്പ്
ഇതിനിടെ വ്യാജ ആപ്പുകളുടെ പിറകെ പോകുന്ന അപകടവും നിലനിൽക്കുന്നു. വ്യാജ ആപുകൾ നേരിട്ട് ലിങ്ക് വഴി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കയാണ്. മൊബൈൽ വിവരങ്ങൾ ചോര്‍ത്തുകയും സാമ്പത്തിക തട്ടിപ്പിന് വരെയ ഇരയാക്കപ്പെടുകയും ചെയ്യാം. ഇത്തരത്തിലുള്ള ചെറിയ സബ്സ്ക്രിപ്ഷന് പിന്നാലെ പോകുന്നതും അപകടമാവും. സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ വാലറ്റുകളിലെ കാശ് മുഴുവൻ അടിച്ചു മാറ്റപ്പെടും. ബാങ്ക വിവരങ്ങലും നിക്ഷേപവും ചോരും.
Related News
പരിഹാര നിർദ്ദേശങ്ങളുമായി സീ5
പ്രതിഷേധം ശക്തമായതോടെ സ്ട്രീമിങ് സുഗമമാക്കുന്നതിനായി ചില താൽക്കാലിക പരിഹാരമാർഗ്ഗങ്ങൾ സീ5 ഔദ്യോഗികമായി പങ്കുവെച്ചു. ടിവിയുടെ ആപ്ലിക്കേഷൻ സെറ്റിങ്സിൽ പോയി സീ5 ആപ്പിന്റെ 'Clear Cache and Data' ചെയ്യുക. എന്നിട്ടും തകരാർ തുടരുകയാണെങ്കിൽ ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.
പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ബ്രൗസറിലെ കുക്കീസും ഹിസ്റ്ററിയും 'All Time' നൽകി പൂർണ്ണമായി ഒഴിവാക്കുക. ആഡ്-ബ്ലോക്കറുകളോ കസ്റ്റം DNS-ഓ ഉണ്ടെങ്കിൽ അത് താൽക്കാലികമായി ഓഫാക്കുക. (ബ്രൗസറുകളിൽ നിലവിൽ SD ക്വാളിറ്റി മാത്രമാണ് ലഭ്യമാകുക).
മുൻപ് പ്ലാൻ എടുത്തവർക്ക് ഇപ്പോഴും ഒരു സ്ക്രീൻ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിൽ, നിലവിലുള്ള എല്ലാ ഡിവൈസുകളിൽ നിന്നും 'Log Out' ചെയ്ത ശേഷം വീണ്ടും 'Log In' ചെയ്യുക.

ഓര്‍ക്കുക
നിലവിലെ പ്ലാനുകളിൽ ലഭ്യമല്ല
ടെലികോം/ബ്രോഡ്ബാൻഡ് പ്ലാനുകൾക്കൊപ്പം (Airtel, Jio, Vi, Tata Play Binge മുതലായവ) ലഭിക്കുന്ന സാധാരണ സീ5 സബ്‌സ്‌ക്രിപ്ഷൻ വഴി ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കില്ല. നിലവിലുള്ള പ്രീമിയം ഉപഭോക്താക്കൾ ആണെങ്കിൽ പോലും ലോകകപ്പ് കാണുന്നതിനായി ₹799 രൂപയുടെ പ്രത്യേക 'ഫിഫ വേൾഡ് കപ്പ് പാക്ക്' എടുക്കുകയോ അല്ലെങ്കിൽ പ്ലാൻ അപ്‌ഗ്രേഡ് ചെയ്യുകയോ വേണം.









0 comments