സൂപ്പർ ലീഗ് കേരള ഒക്‌ടോബർ രണ്ടുമുതൽ
ഡെമാൽഡെ കലിക്കറ്റ് കോച്ച്


Sports Desk
Published on Aug 20, 2025, 12:00 AM | 1 min read
കോഴിക്കോട്
അർജന്റീനക്കാരൻ എവെർ അഡ്രിയാനോ ഡെമാൽഡെയെ പരിശീലകനായി പ്രഖ്യാപിച്ച് സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ചാമ്പ്യൻമാരായ കലിക്കറ്റ് എഫ്‌സി. ഒക്‌ടോബർ രണ്ടിന് ആരംഭിക്കുന്ന പുതിയ സീസണിൽ മുപ്പത്തെട്ടുകാരന് കീഴിലാണ് ടീം ഇറങ്ങുക.
ഓസ്‌ട്രേലിയൻ കോച്ചായ ഇയാൻ ഗില്ലനുമായി വേർപിരിഞ്ഞാണ് കലിക്കറ്റ് ഡെമാൽഡെയെ നിയമിച്ചത്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും പരിചയസമ്പത്തുള്ള പരിശീലകൻ സൗദി അറേബ്യയുടെയും ഫ്രഞ്ച് ക്ലബ് മാഴ്സെയുടെയും സഹപരിശീലകനായിരുന്നു. വിഖ്യാത അർജന്റീന പരിശീലകൻ മാഴ്‌സെലോ ബിയേൽസയുടെ കീഴിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയായ ബിബി തോമസ് സഹപരിശീലകനായി തുടരും.









0 comments