Deshabhimani

അഞ്ചു​ഗോൾ ആവേശം; നേഷൻസ് ലീ​ഗില്‍ സ്പെയ്നിനെ വീഴ്ത്തി ഇം​ഗ്ലണ്ട്, ​ഗ്രൂപ്പിൽ ഒന്നാമത്

england football

photo credit: England football team

വെബ് ഡെസ്ക്

Published on Nov 16, 2026, 07:41 AM | 1 min read

മാഡ്രിഡ് : യുവേഫ നേഷൻസ് ലീ​ഗിൽ ലോകചാമ്പ്യൻമാരായ സ്പെയ്നിന് തോൽവി. മാഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ഇം​ഗ്ലണ്ടിന്റെ ജയം. ഇതോടെ ഇം​ഗ്ലണ്ട് ​ഗ്രൂപ്പിൽ ഒന്നാമതെത്തി. സ്പെയിനിന്റെ 43 മത്സരങ്ങളിലെ അപരാജിത കുതിപ്പിനാണ് വിരാമമിട്ടത്. 2024 മാർച്ചിൽ കൊളംബിയയോട് പരാജയപ്പെട്ടശേഷം സ്പെയിൻ നേരിടുന്ന ആദ്യ തോൽവിയാണിത്.


ഇം​ഗ്ലണ്ടിനായി ഹാരി കെയ്നും എസ്രി കൊൻസയും ബെൻ വൈറ്റും ​ഗോൾ നേടിയപ്പോൾ സ്പെയ്നിനായി മികേൽ ഒയാർസബാലും നിക്കോ വില്യംസും വലകുലുക്കി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെനാൽറ്റിയിലൂടെ ഹാരി കെയ്നാണ് ഇം​ഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. 53–ാം മിനിറ്റിൽ എസ്രി കോൺസയും 57–ാം മിനിറ്റിൽ ബെൻ വൈറ്റും ഗോൾ നേടിയതോടെ ലീഡ് 3–0 ആയി ഉയർന്നു.


എന്നാൽ 63–ാം മിനിറ്റിൽ എലിയറ്റ് ആൻഡേഴ്സൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ കളിയുടെ ഗതി മാറി. ലമീൻ യമാലിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. പിന്നാലെ 65ാം മിനിറ്റിൽ മികേൽ ഒയാർസബാൽ പെനാൽറ്റിയിലൂടെ ഒരു ​ഗോൾ മടക്കി. 75–ാം മിനിറ്റിൽ നിക്കോ വില്യംസും ഗോൾ നേടി. അവസാനനിമിഷങ്ങളിൽ ശക്തമായി തിരിച്ചെത്തിയ സ്പെയ്ൻ ​ഗോളിനായി നിരന്തരം ആക്രമിച്ചെങ്കിലും വല കുലുക്കാനായില്ല.


നിലവിൽ ​ഗ്രൂപ്പ് എ3യിൽ ഇരുടീമുകൾക്കും 15 പോയിന്റ് വീതമുണ്ട്. ഗോൾവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇം​ഗ്ലണ്ട് ഒന്നാമതെത്തിയത്. ഇരു ടീമുകളും 2027 മാർച്ചിൽ നടക്കുന്ന നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home