Deshabhimani

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 409 അപ്രന്റീസ്

ioc.png
വെബ് ഡെസ്ക്

Published on Nov 16, 2026, 09:32 AM | 2 min read

ന്യൂഡൽഹി : ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (IOCL) ഈസ്റ്റേൺ റീജിയൻ മാർക്കറ്റിങ്‌ ഡിവിഷനിൽ ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 409 ഒഴിവാണുള്ളത്. ഒരു വർഷത്തേക്കാണ് പരിശീലന കാലാവധി. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.


പശ്ചിമ ബംഗാൾ, ബീഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം, സിക്കിം, ത്രിപുര, നാഗാലാൻഡ്, മിസോറാം, മേഘാലയ, മണിപ്പുർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. സംവരണ ആനുകൂല്യങ്ങൾ അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമങ്ങൾക്ക് വിധേയമായിരിക്കും. ഉദ്യോഗാർഥികൾക്ക് ഏതെങ്കിലും ഒരു ഡിസിപ്ലിൻ കോഡിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

ഒഴിവുകളുടെ വിവരങ്ങൾ


• ടെക്നീഷ്യൻ അപ്രന്റീസ് (206): മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി 50 ശതമാനം മാർക്കോടെ (എസ്‌സി/എസ്‌ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 45%) മൂന്നുവർഷത്തെ റഗുലർ എൻജിനിയറിങ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.


• ട്രേഡ് അപ്രന്റിസ് -ഐടിഐ (97): പത്താം ക്ലാസ് വിജയത്തോടൊപ്പം ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് ട്രേഡുകളിൽ NCVT/SCVT അംഗീകൃത രണ്ടുവർഷത്തെ റഗുലർ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

• ഗ്രാജ്വേറ്റ് അപ്രന്റിസ് (70): ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ (എസ്‌സി/എസ്‌ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 45%) റഗുലർ ബിരുദം (BA/b.com) നേടിയവർക്ക് അവസരമുണ്ട്.


• ഡാറ്റ എൻട്രി ഓപ്പറേറ്റർ - ഫ്രഷേഴ്സ് (16): 50 ശതമാനം മാർക്കോടെ (എസ്‌സി/എസ്‌ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 45%) പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.


• ഡാറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് (4): 50 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് വിജയവും ‘ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ' സ്കിൽ സർട്ടിഫിക്കറ്റും വേണം.


(ആകെ ഒഴിവുകളിൽ 16 എണ്ണം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. റഗുലർ കോഴ്സുകൾ പഠിച്ചവർക്ക് മാത്രമാണ് അവസരം.

പ്രായപരിധി: 18–24. നിയമാനുസൃത ഇളവ്‌ ലഭിക്കും.


താൽപ്പര്യമുള്ളവർ ആദ്യം അപ്രന്റിസ്ഷിപ്പ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. ട്രേഡ് അപ്രന്റിസ് (ITI / DEO) വിഭാഗക്കാർ www.apprenticeshipindia.gov.in എന്ന പോർട്ടലിലും (Establishment ID: E05201900011), ടെക്നീഷ്യൻ / ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗക്കാർ nats.education.gov.in എന്ന പോർട്ടലിലുമാണ് (Establishment ID: EWBKOC000077) രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് പോർട്ടലിൽ അപേക്ഷിച്ച വിവരങ്ങൾ forms.cloud.microsoft/r/5nNkU44Cuc എന്ന മൈക്രോസോഫ്റ്റ് ഫോം ലിങ്ക് വഴിയും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിനും iocl.com സന്ദർശിക്കുക. അവസാന തീയതി ഡിസംബർ 12.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home