റെയിൽവേയിൽ 191 ഒഴിവ്

ന്യൂഡല്‍ഹി : റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (RRB) വിവിധ ഐസൊലേറ്റഡ് കാറ്റഗറി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ ബോർഡുകളിലായി 191 ഒഴിവുണ്ട്. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം.
ഏഴാം ശമ്പള കമീഷൻ പ്രകാരമുള്ള ലെവൽ 2, ലെവൽ 7 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, മെഡിക്കൽ മാനദണ്ഡങ്ങൾ എന്നിവ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വിജ്ഞാപനത്തിൽ ലഭ്യമാകും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, മെഡിക്കൽ പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കുന്ന സമയത്ത് ഉദ്യോഗാർഥികൾ തങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ (പേരും ജനനത്തീയതിയും) പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ വിവരങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്ക്രൂട്ടിനി ഘട്ടങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കാൻ ഏറ്റവും പുതിയ ഫോട്ടോയും ബയോമെട്രിക്സും ആധാറിൽ അപ്‌ഡേറ്റ് ചെയ്യണം. indianrailways.gov.in വഴി ഡിസംബർ നാലുവരെ അപേക്ഷിക്കാം.








0 comments