Deshabhimani

ഇൻഡി​ഗോ ജീവനക്കാരി വനത്തിനുള്ളിൽ മരിച്ച നിലയിൽ

Indigo Employee
വെബ് ഡെസ്ക്

Published on Nov 16, 2026, 08:36 AM | 1 min read

മുംബൈ: ഇൻഡി​ഗോ ജീവനക്കാരിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 35 കാരിയായ വർഷ തുർക്കറാണ് കൊല്ലപ്പെട്ടത്. സംഭവ സയമം യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പൂണെ വിമാനത്താവളത്തിലെ ഇൻഡി​ഗോ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന വർഷയെ മഹാരാഷ്ട്ര–മധ്യപ്രദേശ് അതിർത്തിക്ക് സമീപം ഗോണ്ടിയ ജില്ലയിലെ ബോണ്ട്രാനി വനമേഖലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപാവലി ആഘോഷിക്കാനായി നാട്ടിലെത്തിയ മകൾക്കൊപ്പം നാട്ടിലെത്തിയതായിരുന്നു വർഷ.


ശനി വൈകീട്ട് നാലുമണിയോടെയാണ് വർഷ വീട്ടിൽ നിന്നും സുഹൃത്തായ നിതേഷ് അ​ഗർവാളിനൊപ്പം പുറപ്പെട്ടത്. കുറച്ചുസമയം കഴിഞ്ഞപ്പോൾ നിതേഷ് തന്നെയാണ് വർഷയുടെ അപകട വാർത്ത കുടുംബത്തെ അറിയിച്ചത്. ശേഷം ബന്ധുക്കൾ എത്തിയപ്പോൾ വർഷയെ രക്തത്തിൽ കുളിച്ച നിലയിൽ വനത്തിൽ കണ്ടെത്തി. തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.


മൂർച്ഛയുള്ള ആയുധം ഉപയോ​ഗിച്ചാണ് വർഷയെ ആക്രമിച്ചതെന്നാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതർ തങ്ങളെ ആക്രമിച്ച് കവർച്ച നടത്തിയെന്നാണ് നിതേഷ് നൽകിയ മൊഴി. എന്നാൽ ഇയാൾക്ക് മറ്റ് പരിക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. നിലവിൽ നിതേഷ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home