Deshabhimani

9 മാസം: യുഎഇ വിദേശ വ്യാപാരം 3 ലക്ഷം കോടി ദിർഹം

യുെഇ
വെബ് ഡെസ്ക്

Published on Nov 16, 2026, 08:16 AM | 1 min read

ദുബായ് : ഇ‍ൗ വർഷത്തെ ആദ്യ ഒമ്പത് മാസത്തിനിടെ യുഎഇയുടെ വിദേശ വ്യാപാരം റെക്കോഡ് വളർച്ച നേടിയതായി യുഎഇ വൈസ് പ്രസിഡന്റ്‌ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇക്കാലയളവിൽ വിദേശ വ്യാപാരം മൂന്നുലക്ഷം കോടി ദിർഹത്തിനടുത്തെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പത്തുശതമാനമാണ്‌ വർധനയെന്നും അദ്ദേഹം വ്യക്തമാക്കി.


യുഎഇയുടെ പത്ത് പ്രധാന വ്യാപാര പങ്കാളികളിലേക്കുള്ള കയറ്റുമതി 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 31 ശതമാനം വർധിച്ചു. ആഗോള വ്യാപാരരംഗത്ത് സാമ്പത്തികവും രാഷ-്‌ട്രീയവുമായ നിരവധി വെല്ലുവിളികളും മാറ്റങ്ങളുമുണ്ടായ വർഷത്തിലും അന്താരാഷ-്‌ട്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി യുഎഇ തുടരുകയാണെന്ന് ഷെയ്‌ഖ് മുഹമ്മദ് സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home