Deshabhimani

ഗ്രീൻ കാർഡ് വാ​ഗ്ദാനം ചെയ്ത് ലൈം​ഗികമായി പീഡിപ്പിച്ചു; യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ ലബനീസ് വനിത

green card
വെബ് ഡെസ്ക്

Published on Nov 16, 2026, 08:36 AM | 1 min read

വാഷിങ്ടൺ : ലൈം​ഗികബന്ധത്തിന് വഴങ്ങിയാൽ ​ഗ്രീൻ കാർഡ് നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ തന്നെ പീഡിപ്പിച്ചുവെന്ന് ലബനീസ് വനിത. ടെക്സസിലെ കരുതൽ കേന്ദ്രത്തിലെ ഉദ്യോ​ഗസ്ഥനാണ് പീഡിപ്പിച്ചതെന്ന് 21 കാരി പറഞ്ഞു.


യുഎസിലെ ന്യൂസ് വീക്ക് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. റെ​യ്മ​ണ്ട്‌​വി​ല്ലി​ലെ എ​ൽ വാ​ലെ ഡി​റ്റ​ൻ​ഷ​ൻ ഫെ​സി​ലി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മാ​ർ​ക്കെ​ൽ വാ​ല​സ് സ​മ്മ​ത​മി​ല്ലാ​തെ തന്നെ പീഡിപ്പിച്ചതെന്നും യുവതി പറഞ്ഞു.
യുവതിയുടെ പ്രായമായ ഭർത്താവിന് തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും വഴങ്ങിയില്ലെങ്കിൽ ഭർത്താവിനെ ജയിലിലിടയ്ക്കുമെന്നും ഉദ്യോ​ഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. എന്നാൽ യുവതിയുടെ ആരോപണം അമേരിക്കൻ അധികൃതർ പൂർണമായി തള്ളുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home