മദ്യം വാങ്ങിയപ്പോൾ വിൽപ്പനശാലയുടെ ലോഗോയുള്ള സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബംഗളൂരു : മദ്യം വാങ്ങിയപ്പോൾ സഞ്ചിക്ക് 20 രൂപ ഈടാക്കിയതിനെ തുടർന്ന് ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ബംഗളൂരുവിലെ സ്വകാര്യ മദ്യവിൽപ്പനശാലയോടാണ് സഞ്ചിയുടെ വിലയായ 20 രൂപയും നഷ്ടപരിഹാരത്തുകയായി 5000 രൂപയും കോടതി ചെലവായി 3000 രൂപയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
2025 ജൂണിലാണ് സംഭവം. 2,170 രൂപയുടെ മദ്യം വാങ്ങിയ ഉപഭോക്താവ് സഞ്ചി ആവശ്യപ്പെട്ടപ്പോൾ കടയുടെ ലോഗോയുള്ള ബാഗ് നൽകുകയും തുടർന്ന് 20 രൂപ ആവശ്യപ്പെടുകയും ചെയ്തു.
സ്ഥാപനത്തിന്റെ പേരും ലോഗോയുമുള്ള സഞ്ചിക്ക് പണം നൽകാനാകില്ലെന്ന് പറഞ്ഞെങ്കിലും ബിൽ നൽകുകയായിരുന്നു. തുടർന്നാണ് യുവാവ് ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. സ്ഥാപനത്തിന്റെ പരസ്യത്തിനായി നൽകുന്ന സഞ്ചിക്ക് പണം ഈടാക്കേണ്ടതില്ലായെന്നായിരുന്നു ഉപഭോക്തൃ കമ്മീഷന്റെ നിരീക്ഷണം.








0 comments