കേരള ഹൈക്കോടതിക്ക് കീഴിൽ 90 സിസ്റ്റം അസിസ്റ്റന്റ്

കൊച്ചി : കേരളത്തിലെ ജില്ലാ ജുഡീഷ്യറിയിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അസിസ്റ്റന്റ് (System Assistant) തസ്തികയിലേക്ക് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ആകെ 90 ഒഴിവാണുള്ളത്. രണ്ട് വർഷത്തേക്കാണ് പ്രാരംഭ കരാർ കാലാവധി. പ്രതിമാസം 24,590 രൂപ ഏകീകൃത ശമ്പളം ലഭിക്കും. എഴുത്തുപരീക്ഷയില്ലാതെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കേരളത്തിലെ 14 ജുഡീഷ്യൽ ജില്ലകളിലെ കോടതികളിലാണ് നിയമനം. അപേക്ഷകർക്ക് ജോലി ചെയ്യാൻ താൽപ്പര്യമുള്ള ജില്ല മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. നിശ്ചിത യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽനിന്ന് യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
എറണാകുളം: 12, തിരുവനന്തപുരം: 10, കൊല്ലം, കോഴിക്കോട്: 8 വീതം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്: 7 വീതം, തലശേരി: 6, മഞ്ചേരി: 5, പത്തനംതിട്ട, തൊടുപുഴ: 4 വീതം, കൽപ്പറ്റ: 3, കാസർകോട്: 2 എന്നിങ്ങനെയാണ് ഒഴിവുകൾ.
സർക്കാർ അംഗീകൃത കമ്പ്യൂട്ടർ/ഇലക്ട്രോണിക്സ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ BSc (കമ്പ്യൂട്ടർ സയൻസ്) / BCA അല്ലെങ്കിൽ തത്തുല്യമായ ഉന്നത യോഗ്യതയാണ് വേണ്ടത്. ഇതിനോടൊപ്പം കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ്ങിൽ അടിസ്ഥാന അറിവും ഹാർഡ്‌വെയർ ട്രബിൾഷൂട്ടിങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. hckrecruitment.keralacourts.in വഴി വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ 14.








0 comments