Deshabhimani

CR7 യുഗം അവസാനിക്കുന്നോ; കോച്ചുമായി പിണങ്ങി പോർച്ചുഗൽ ടീം വിട്ട് ക്രിസ്‌റ്റ്യാനോ

cristiano ronaldo.JPG
വെബ് ഡെസ്ക്

Published on Oct 01, 2026, 08:57 AM | 1 min read

ഓസ്‌ലോ: കോച്ച്‌ ഹോർഗെ ഹെസ്യൂസുമായി പിണങ്ങി പോര്‍ച്ചുഗീസ് ടീം ക്യാംപ് വിട്ട് ക്യാപ്റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ നോർവെയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരുടെ നിരയിലുണ്ടായിട്ടും നാൽപ്പത്തൊന്നുകാരനെ കളിപ്പിരുന്നില്ല. 2008നുശേഷം ആദ്യമായാണ്‌ മുന്നേറ്റക്കാരൻ ടീമിലുണ്ടായിട്ടും ബെഞ്ചിലിരിക്കുന്നത്‌. ഡെൻന്മാർക്കിനെതിരായ മത്സരത്തിലും ക്രിസ്‌റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്ന് ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരിശീലകന്‍ ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീം വിട്ടത്.


പിന്‍മാറ്റത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തുമെന്ന് റൊണാള്‍ഡോ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റുമായും പരിശീലകനുമായും സംസാരിച്ച ശേഷമാണ് ക്യാമ്പ് വിടാൻ തീരുമാനിച്ചതെന്നും റൊണാൾഡോ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.


അതേസമയം രാജ്യാന്തര വേദിയിൽനിന്ന്‌ ക്രിസ്‌റ്റ്യാനോ എന്ന്‌ മടങ്ങുമെന്ന് സൂചനകളില്ല. ആയിരം ഗോളെന്ന അനുപനേട്ടം ലക്ഷ്യമിടുന്ന റൊണാൾഡോ അടുത്ത യൂറോ കപ്പ് വരെ ടീമിൽ തുടരുമെന്നായിരുന്നു റിപ്പോർട്ട്. 2028ലാണ്‌ യൂറോ കപ്പ്‌. പുതിയ സാഹചര്യത്തിൽ CR7 യുഗം അവസാനിക്കുന്നോ എന്ന ചർച്ചകളും സജീവമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home