കോൺസുലർ ക്യാമ്പ് വെള്ളിയും ശനിയും

സലാല: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സലാലയിൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയും ശനിയും രാവിലെ 9.30 മുതൽ പകൽ മൂന്നുവരെ ന്യൂ സലാല ഒമാൻ നാഷണൽ ബാങ്ക് കെട്ടിടത്തിലുള്ള എസ്ജിഐവിഎസ് ഗ്ലോബൽ ശാഖയിലാണ് ക്യാമ്പ്. സലാലയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടിയുള്ള അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ അറിയിച്ചു.








0 comments