Deshabhimani

ലവ്‌ലി സർവകലാശാലയിലെ സംഘർഷം; കൈയൊഴിഞ്ഞ് നോർക്ക, താങ്ങായി എസ്എഫ്ഐ

SFI.jpg
വെബ് ഡെസ്ക്

Published on Oct 01, 2026, 09:15 AM | 1 min read

ന്യൂഡൽഹി: ലവ്‌ലി സർവകലാശാലയിലെ സംഘർഷത്തെ തുടർന്ന് നാട്ടിലെത്താനായി കേരള ഹൗസിലെത്തി വിദ്യാർത്ഥികളെ കൈയൊഴിഞ്ഞ് സർക്കാരും നോർക്കയും. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ വാക്ക് വിശ്വസിച്ച് നാല് വിദ്യാർഥികളാണ് കേരള ഹൗസിനെ സമീപിച്ചത്.


എന്നാൽ ഇവരെ സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞു നോർക്ക ഓഫീസർ ഓഫീസിൽ നിന്നും ഇറക്കി വിടുകയായിരുന്നു. കേരള ഹൗസിൽ താമസസൗകര്യവും നിഷേധിച്ചു. തുടർന്ന് ഇവർക്കുള്ള താമസസൗകര്യവും രണ്ടുപേർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും നൽകാൻ എസ്എഫ്ഐ തയാറായി.


രണ്ട് പെൺകുട്ടികൾക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകൾ എസ്എഫ്ഐ നൽകി. ഫ്ലൈറ്റിലും ട്രെയിനിലും ആയാണ് ആയാണ് വിദ്യാർഥികളെ നാട്ടിൽ എത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരെത്തിയത്, നാട്ടിലേക്ക് മടങ്ങാൻ മറ്റു മാര്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.


കേരള ഹൗസിൽ നോർക്ക ഉദ്യോഗസ്ഥർ ഇറക്കിവിട്ട വിദ്യാർഥികളെ എസ്എഫ്ഐ നാട്ടിലെത്തിക്കുമെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു. ബാക്കിയുള്ളവരെ കൂടെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആദർശ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home