Deshabhimani

നൂഡിൽസ് കഴിച്ചതിന് പിന്നാലെ ഏഴുവയസുകാരി മരിച്ചു

NOODLES
വെബ് ഡെസ്ക്

Published on Nov 21, 2026, 11:27 AM | 1 min read

ജയ്പൂർ: രാജസ്ഥാനിലെ ജയ്പുരിൽ നൂഡിൽസ് കഴിച്ചതിന് പിന്നാലെ ഏഴുവയസുകാരി മരിച്ചു.വ്യാഴാഴ്ചയാണ് കുട്ടികളായ ദിവ്യാംശിയും പിഹുവും നൂഡിൽസുണ്ടാക്കി കഴിച്ചത്. ക്ഷീണം തോന്നിയതോടെ രണ്ടുപേരും കിടന്നുറങ്ങി. മൂന്ന് മണിയോടെ ഇവരുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മക്കളിലൊരാൾ ഉറക്കമെഴുന്നേറ്റിട്ടും ക്ഷീണിതയായിരിക്കുന്നതും ഇളയ മകൾ ബോധംകെട്ട് ഉറങ്ങുന്നതും കണ്ടത്.


ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. പരിശോധിച്ച ഡോക്ടർമാരാണ് പിഹു മരിച്ചതായി സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ താനെയിലെ ബേക്കറിയിൽ നിന്ന് മധുരപലഹാരം വാങ്ങിക്കഴിച്ച യുവാവും ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ഇയാൾക്കൊപ്പം മധുരം കഴിച്ച അഞ്ചു പേരും കടുത്ത ഛർദിയെയും വയളിറക്കത്തെയും തുടർന്ന് ആശുപത്രിയിലായി. ഇവരിലൊരാൾക്ക് പിന്നീട് ടൈഫോയ്ഡും സ്ഥിരീകരിച്ചിരുന്നു.


കുട്ടിയുടെ മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണമെന്നും ഇവർ കഴിച്ച നൂഡിൽസിന്റെ സാംപിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ സഹോദരനും അസുഖ ബാധിതനായി രണ്ടുമാസമായി ചികിൽസയിലാണെന്ന് പൊലീസ് പറയുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home