Deshabhimani

നാടെങ്ങും കോടിയേരിയുടെ സ്മരണ പുതുക്കി

kodiyeri mv govidan.JPG

കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസ് അഴിക്കോടൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 01, 2026, 09:46 AM | 1 min read

തിരുവനന്തപുരം: സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്. തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസ്, അഴിക്കോടൻ സ്മാരകത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദൻ പതാക ഉയർത്തി. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചന നടത്തി. എകെജി സെന്ററിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പതാക ഉയർത്തിബ്രാഞ്ചുകളിൽ പ്രഭാതഭേരി, പുഷ്പാർച്ചന, പതാക ഉയർത്തൽ, അനുസ്മരണ പ്രഭാഷണം എന്നിവ നടന്നു.


kodiyeri ep kannur.JPGകോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചന


പാർടി ഏൽപ്പിച്ച ചുമതല നിർവഹിക്കുന്നതിന് ശാരീരിക അവശതകൾ ബുദ്ധിമുട്ടിക്കുമ്പോഴും വിശ്രമരഹിതമായി അദ്ദേഹം ഇടപെട്ടെന്നും സംസ്ഥാനരാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യവും അതേസമയം കരുത്തുറ്റതുമായ നേതൃസാന്നിധ്യമായിരുന്നു കോടിയേരിയുടേതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോടിയേരി എല്ലാവർക്കും മാതൃകയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു.


kodiyeri kochi.JPGകോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ തൃപ്പൂണിത്തുറയിൽ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി വേദിയിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പതാക ഉയർത്തുന്നു


കോടിയേരി ബാലകൃഷ്ണന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാർടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ കാരിരുമ്പിൻ്റെ കാർക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ലെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home