ഡെർബിയിൽ ഈസ്റ്റ് ബംഗാൾ


Sports Desk
Published on Jul 27, 2025, 12:00 AM | 1 min read
കൊൽക്കത്ത
പുതിയ സീസണിലെ ആദ്യ കൊൽക്കത്തൻ ഡെർബിയിൽ ഈസ്റ്റ് ബംഗാളിന് ജയം. കൊൽക്കത്തൻ ഫുട്‌ബോൾ ലീഗിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 3–2ന് തോൽപ്പിച്ചു. റിസർവ് നിരയെയാണ് ഇരുടീമുകളും കളത്തിലിറക്കിയത്. മലയാളി പരിശീലകൻ ബിനോ ജോർജിന് കീഴിലാണ് ഈസ്റ്റ് ബംഗാൾ എത്തിയത്. മലയാളി മുന്നേറ്റക്കാരൻ ടി കെ ജെസിനായിരുന്നു ക്യാപ്‌റ്റൻ. ജെസിൻ, സയാൻ ബാനർജി, ഡേവിഡ് ലാലൻസംഗ എന്നിവർ വിജയികൾക്കായി ഗോളടിച്ചു.









0 comments