ട്രംപിന്റെ 'ഫിഫ മാജിക്' വർക്കായില്ല; 4 ഗോളടിച്ച് ബെൽജിയം ട്രംപിനെ ട്രോളുന്നു

വിജയത്തിന് ശേഷം ബൽജിയം താരങ്ങളുടെ ട്രംപ് ഡാൻസ് |Photo Credit:AFP
സിയാറ്റിൽ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അമേരിക്കയുടെ തോൽവി ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. കരുത്തരായ ബെൽജിയത്തോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആതിഥേയർ പരാജയപ്പെട്ടതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസത്തിന് വഴിവെച്ചിരിക്കുകയാണ്.
വിവാദങ്ങൾക്കിടയിലും കളത്തിലിറങ്ങിയ ഫോലാറിൻ ബാലോഗുന് കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല എന്നത് അമേരിക്കൻ ആരാധകർക്ക് ഇരട്ടിപ്രഹരമായി.
ബോസ്നിയ-ഹെർസഗോവിനയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ ബാലോഗുന്റെ സസ്പെൻഷൻ, ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോയുമായി സംസാരിച്ച് പ്രസിഡന്റ് ട്രംപ് ഇടപെട്ടാണ് നീക്കിയത്.
ഈ തീരുമാനം ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുകയും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവാദങ്ങൾക്കൊടുവിൽ കളത്തിലിറങ്ങിയ ബാലോഗുൻ തീർത്തും നിഷ്പ്രഭനായി.
അമേരിക്കൻ ടീമിന് വേണ്ടിയുള്ള ട്രംപിന്റെ ഈ ഇടപെടൽ ബെൽജിയം ടീമിനെ കൂടുതൽ പ്രചോദിപ്പിക്കുകയാണ് ചെയ്തതെന്ന് യൂറി ടൈലമാൻസ് അടക്കമുള്ള താരങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
മത്സരത്തിൽ ബെൽജിയം താരം റൊമേലു ലുകാകൂ നടത്തിയ ആഘോഷപ്രകടനം ലോകശ്രദ്ധ ആകർഷിച്ചു. താൻ നേടിയ നാലാം ഗോളിന് ശേഷം ലുകാകൂ ട്രംപിന്റെ ശൈലിയിലുള്ള നൃത്തം അനുകരിച്ചത് അമേരിക്കൻ പ്രസിഡന്റിനെ പരിഹസിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
മൈതാനത്ത് ബെൽജിയം തങ്ങളുടെ ആധിപത്യം തുടരുമ്പോൾ, പുറത്ത് സോഷ്യൽ മീഡിയയിൽ ട്രംപിനെതിരെ പരിഹാസങ്ങളും മീമുകളും നിറയുകയാണ്. ആതിഥേയരുടെ തോൽവിക്ക് പിന്നാലെ "പ്രസിഡന്റ് ട്രംപിന് ഇനി ഇതിനെക്കുറിച്ച് എന്ത് പറയാനുണ്ട്" എന്ന രീതിയിലുള്ള ട്രോളുകൾ ഫുട്ബോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മത്സരശേഷം പ്രതികരിച്ച ബെൽജിയം താരം യൂറി ടൈലമാൻസ്, ബാലോഗുൻ വിവാദത്തിന് ശേഷം ടീം അടിയന്തരമായി യോഗം ചേർന്നിരുന്നതായി വെളിപ്പെടുത്തി.
ഇത്തരം തീരുമാനങ്ങൾക്കെതിരെ മൈതാനത്ത് തന്നെ മറുപടി നൽകാൻ തീരുമാനിച്ചുവെന്നും, ആ വീറും വാശിയുമാണ് നാല് ഗോളുകളുടെ വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ രാഷ്ട്രീയത്തിന് അതീതമാണെന്നും മൈതാനത്തെ പ്രകടനമാണ് അന്തിമ തീരുമാനമെന്നും ബെൽജിയം ഈ വിജയത്തിലൂടെ തെളിയിച്ചു.











0 comments