തടവില്ല: ഇനി സാമൂഹിക സേവനം; ഗതാഗത നിയമലംഘനത്തിന് കുവൈത്തിൽ പുതിയ ശിക്ഷ

കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷാനടപടികളിൽ സമഗ്രമായ മാറ്റവുമായി കുവൈത്ത്. 1976-ലെ ഗതാഗത നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ഭേദഗതി ചെയ-്‌തുകൊണ്ടുള്ള പുതിയ ഉത്തരവ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് പുറത്തിറക്കി. ഇതുപ്രകാരം ചില ഗതാഗത നിയമലംഘനങ്ങളിൽ തടവുശിക്ഷയ-്‌ക്ക് പകരം നിശ്ചിത കാലയളവിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിർബന്ധിത സാമൂഹിക സേവനം അനുഷ്‌ഠിക്കേണ്ടിവരും. സേവന പ്രവർത്തനങ്ങൾ, ബോധവൽക്കരണ- പരിശീലന പരിപാടികളിൽ പങ്കാളിത്തം, അപകടങ്ങളിലുണ്ടായ നാശനഷ-്‌ടങ്ങൾ പരിഹരിക്കൽ എന്നിവയാണ് ബദൽ ശിക്ഷയുടെ പ്രധാന ഘടകങ്ങൾ. കുറ്റത്തിന്റെ സ്വഭാവം, സാഹചര്യങ്ങൾ, പ്രതിയുടെ അവസ്ഥ എന്നിവ പരിഗണിച്ചായിരിക്കും സേവന മേഖല നിശ്ചയിക്കുക.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഗതാഗത ബോധവൽക്കരണ ക്യാമ്പുകൾ, ഗതാഗത വകുപ്പിലെ സേവനങ്ങൾ, സിവിൽ ഡിഫൻസ് പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുക്കേണ്ടിവരും. ആരോഗ്യ മന്ത്രാലയത്തിൽ രോഗികളുടെ അപ്പോയിന്റ്മെന്റുകൾ ക്രമീകരിക്കൽ, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്കൂൾ ലൈബ്രറികളുടെ ക്രമീകരണം, വിദ്യാർഥി ബോധവൽക്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും നിയമലംഘകരെ ഏൽപ്പിക്കും. സാമൂഹിക മന്ത്രാലയത്തിന് കീഴിൽ സഹായ വിതരണ പരിപാടികൾ, സാമൂഹിക വികസന കേന്ദ്രങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കണം. മതകാര്യ മന്ത്രാലയത്തിൽ പള്ളികളുടെ ശുചീകരണം, ഖുർആൻ പ്രതികൾ ക്രമീകരിക്കൽ, മതപരിപാടികളുടെ നടത്തിപ്പിന് സഹായം നൽകൽ തുടങ്ങിയ ജോലികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് മന്ത്രാലയത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണി, മാലിന്യങ്ങൾ നീക്കം ചെയ്യൽ, നടപ്പാതകളുടെ പെയിന്റിങ് എന്നിവയും വൈദ്യുതി-–ജല മന്ത്രാലയത്തിൽ വൈദ്യുതി മീറ്റർ വിവരങ്ങൾ ശേഖരിക്കുന്ന ജോലികളും ബദൽ ശിക്ഷയുടെ ഭാഗമാകും. പരിസ്ഥിതി അതോറിറ്റിക്ക് കീഴിൽ കടൽത്തീര ശുചീകരണം, വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി ബോധവൽക്കരണ ക്യാമ്പുകൾ എന്നിവയിലും കുവൈത്ത് മുനിസിപ്പാലിറ്റിയിൽ ശ-്‌മശാന പരിപാലനം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലും നിയമലംഘകരെ നിയോഗിക്കും.
പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിങിൽ തൊഴിൽപരിശീലനം, പിഎഎമ്മിന് കീഴിൽ പ്രവാസി തൊഴിലാളികൾക്കായുള്ള ബോധവൽക്കരണ- പരിശീലന പരിപാടികൾ, വിവർത്തനം, കാർഷിക- മത്സ്യ സമ്പത്ത് അതോറിറ്റിയിൽ പാർക്ക് ശുചീകരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോൾ സ്റ്റേഷനുകളിലെ സേവനവും ശിക്ഷയിലുണ്ട്.
അപകടങ്ങളിൽ പൊതുസ്വത്തിനുണ്ടാകുന്ന നാശനഷ-്‌ടങ്ങൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ വേണം. അത് സാധ്യമല്ലെങ്കിൽ സാമ്പത്തിക നഷ-്‌ടപരിഹാരം നൽകണം. നഷ്ടപരിഹാരത്തുക ഗതാഗത വകുപ്പും ബന്ധപ്പെട്ട സർക്കാർ ഏജൻസിയും ചേർന്നാണ് നിശ്ചയിക്കുക. ബദൽ ശിക്ഷ നടപ്പാക്കുന്ന എല്ലാ സ്ഥാപനങ്ങളും ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ ഹാജർ, സേവനനിർവഹണം, പെരുമാറ്റം എന്നിവ സംബന്ധിച്ച റിപ്പോർട്ട് കോടതി വിധി നടപ്പാക്കൽ വിഭാഗത്തിന് സമർപ്പിക്കണം. ശിക്ഷ സ്വീകരിക്കാൻ വിസമ്മതിക്കുകയോ ചുമത്തിയ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ-്‌താൽ കേസ് വീണ്ടും കോടതിയുടെ പരിഗണനയ-്‌ക്ക് വിടുകയും തടവുശിക്ഷ നടപ്പാക്കുകയും ചെയ്യും.











0 comments