ഡയമന്റാകോസ് ഇൗസ്റ്റ് ബംഗാൾ വിട്ടു


Sports Desk
Published on Sep 02, 2025, 12:13 AM | 1 min read
കൊൽക്കത്ത
ഗ്രീക്ക് മുന്നേറ്റക്കാരൻ ദിമിത്രിയോസ് ഡയമന്റാകോസ് ഇൗസ്റ്റ് ബംഗാൾ വിട്ടു. ഡ്യുറന്റ് കപ്പ് ഫുട്‌ബോളിൽ കൊൽക്കത്തൻ ക്ലബ്ബിനായി കളിച്ചിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിലൂടെ 2022ൽ ഐഎസ്‌എല്ലിൽ എത്തിയ മുപ്പത്തിരണ്ടുകാരൻ ഒരു സീസണിൽ മികച്ച ഗോൾവേട്ടക്കാരനുള്ള സുവർണപാദുകം സ്വന്തമാക്കി. അവസാന രണ്ട് സീസണുകളിലായി ഇൗസ്റ്റ് ബംഗാളിലാണ്. പുതിയ കൂടുമാറ്റം എങ്ങോട്ടെന്ന് വ്യക്തമല്ല.









0 comments