print edition ക്രൊയേഷ്യക്ക് ജീവൻ പാനമ പുറത്ത്

ലൂകാ മോഡ്രിച്ചിനെ എടുത്തുയർത്തുന്ന ക്രൊയേഷ്യൻ താരങ്ങൾ
ടൊറന്റോ: നിർണായക മത്സരത്തിൽ പാനമയെ കീഴടക്കി ലോകകപ്പിൽ സാധ്യത നിലനിർത്തി ക്രൊയേഷ്യ. ഒരു ഗോളിനായിരുന്നു നിലവിലെ മൂന്നാം സ്ഥാനക്കാരുടെ ജയം. തോൽവിയോടെ പാനമ പുറത്തായി. ഗ്രൂപ്പ് ‘എൽ’ലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ക്രൊയേഷ്യക്ക് ജയം അനിവാര്യമായിരുന്നു.
എന്നാൽ ആദ്യ പകുതിയിൽ കളം നിറഞ്ഞത് പാനമയായിരുന്നു. ഗോളെന്നുറപ്പിച്ച ലൂയിസ് റോഡ്രിഗസിന്റെ ഹെഡ്ഡർ ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി. പന്ത് പോസ്റ്റിൽ തട്ടി പുറത്ത് പോവുകയായിരുന്നു. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ക്രൊയേഷ്യ പകരക്കാരനായി ഇറങ്ങിയ ആന്റെ ബുധിമിറിലൂടെ 54ാം മിനിറ്റിൽ ഗോൾ കണ്ടെത്തി. വലതുവിങ്ങിൽ നിന്ന് ജോസിപ് സ്റ്റാനിസിച്ച് നൽകിയ ക്രോസിന് ബുധിമിറിന്റെ ഇടംകാൽ ടച്ച്. പനാമ ഗോളിയെ മറികടന്ന് പന്ത് വലയിൽ. ഗോൾ തിരിച്ചടിക്കാൻ പാനമ ശ്രമിച്ചെങ്കിലും വിഫലമായി. ജയത്തോടെ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യയ്ക്ക് 28ന് ഘാനയ്ക്കെതിരെയാണ് ഗ്രൂപ്പിലെ അവസാന മത്സരം.
ക്രൊയേഷ്യൻ കുപ്പായത്തിൽ ഇരട്ട സെഞ്ചുറിയടിച്ച് ലൂകാ മോഡ്രിച്ച്. പാനമയ്‌ക്കെതിരെ മധ്യനിരക്കാരന്റെ 200–ാം മത്സരമായിരുന്നു. രാജ്യാന്തര ഫുട്‌ബോളിൽ ഇൗ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ്. അഞ്ചാം ലോകകപ്പാണ് ഇത്തവണ. 2018ലെ ബാലൻ ഡി ഓർ ജേതാവ് കൂടിയാണ് നാൽപ്പതുകാരൻ. 2006ലായിരുന്നു അരങ്ങേറ്റം.









0 comments