ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോൾ; സൗദി പ്രൊ ലീഗ് കിരീടം ചൂടി അൽ നാസർ

ജിദ്ദ: ഇരട്ട ഗോളുമായി ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിൽ നിന്ന് നയിച്ചപ്പോൾ സൗദി പ്രോ ലീഗ് ഫുട്‌ബോൾ കിരീടം ചൂടി അൽ നാസർ. അൽ നാസറിന്റെ പതിനൊന്നാമത്തെ ലീഗ് കിരീടവുമാണിത്. റൊണാൾഡോ ടീമിലെത്തിയതിന് ശേഷം ആദ്യമായാണ് ടീം കിരീടം നേടുന്നത്. 34 മത്സരങ്ങളിൽ നിന്ന് അൽ നാസർ 86 പോയന്റും അൽ ഹിലാൽ 84 പോയന്റുമാണ് നേടിയത്.
അവസാന മത്സരത്തിൽ ദാമകിനെ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് അൽ നാസർ വീഴ്ത്തിയത്. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ടീം ആദ്യ പകുതിയിൽ തന്നെ ലീഡ് നേടി. 33-ാം മിനിറ്റിൽ സാദിയോ മാനെയാണ് ടീമിന് കോൾ കണ്ടത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിങ്സ്ലി കോമാനിലൂടെ (51) ടീം ലീഡ് ഉയർത്തി. പിന്നീട് 62, 80 മിനിറ്റുകളിലായി ക്രിസ്റ്റ്യാനോയും ഗോൾ നേടിയതോടെ ദാമക് പൂർണ്ണമായും തകർന്നു. മൊറലിയ സില്ല (57) പെനാൽട്ടിയിലൂടെ ദാമകിനായി ആശ്വാസ ഗോൾ നേടി.









0 comments