Deshabhimani

അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ

Ronaldo Junior

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ | Photo: Getty images

വെബ് ഡെസ്ക്

Published on Nov 13, 2026, 11:20 PM | 1 min read

ലിസ്ബൺ : ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 17 ടീമിനായി അരങ്ങേറ്റം കുറിച്ചു. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ അൻഡോറയ്‌ക്കെതിരെയായിരുന്നു 16കാരന്റെ അരങ്ങേറ്റം. മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചു.


73-ാം മിനിറ്റിലാണ് അൽ നസർ അക്കാദമി താരമായ റൊണാൾഡോ ജൂനിയർ പകരക്കാരനായി കളത്തിലിറങ്ങിയത്. അപ്പോഴേക്കും പോർച്ചുഗൽ നാല് ഗോളുകൾക്ക് മുന്നിലായിരുന്നു. അവസാന മിനിറ്റുകളിൽ ഹെഡറിലൂടെ ഗോൾ നേടാൻ താരത്തിന് അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിയില്ല.


പിതാവ് ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മകന്റെ അരങ്ങേറ്റം. 23 വർഷം നീണ്ട പോർച്ചുഗൽ ദേശീയ ടീം കരിയറിൽ 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളാണ് റൊണാൾഡോ നേടിയത്.


പോർച്ചുഗൽ അണ്ടർ 17 ടീമിനായി ശനിയാഴ്ച ബൾഗേറിയക്കെതിരെയും നവംബർ 17ന് സെർബിയക്കെതിരെയും റൊണാൾഡോ ജൂനിയർ കളത്തിലിറങ്ങും. രണ്ട് മത്സരങ്ങളും ലിസ്ബണിലാണ് നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home