മുണ്ടക്കയത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

അപകടത്തിൽപ്പെട്ട ബസ്| Photo :Screengrab
മുണ്ടക്കയം : കോട്ടയം മുണ്ടക്കയത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ബസിൽ 40ഓളം യാത്രക്കാരുണ്ടായിരുന്നു.
കോട്ടയത്തുനിന്ന് കുമളിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.








0 comments