അൽ നാസറിനായി പുതിയ സീസണിൽ ഗോളോടെ റൊണാൾഡോയുടെ അരങ്ങേറ്റം

റിയാദ്: ലോകകപ്പിനു ശേഷം ആദ്യമായി സൗദി ലീഗിൽ കളിക്കാനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കരിയറിലെ 977 -ാമത്തെ ഗോൾ. അൽ നാസറിനായി 66-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയായിരുന്നു സൂപ്പർ താരത്തിന്റെ ഗോൾ. അൽ റിയാദിനെതിരെ ടീം മൂന്ന് ഗോളിന് മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു റൊണോവിന്റെ ഗോൾ. മത്സരം അൽ നാസർ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചു.










0 comments