ക്രിസ്റ്റ്യാനോയും ജോർജിനയും വിവാഹിതരായി

ലിസ്ബൺ : ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി. 2016ൽ മാഡ്രിഡിൽ വച്ച് കണ്ടുമുട്ടിയതിന് മുതൽ ഇരുവരും ഒരുമിച്ചായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഇരുവരം വിവാഹിതരായത്. ചടങ്ങിൽ ഇവരുടെ അഞ്ച് കുട്ടികൾ പങ്കെടുത്തു.
മോതിരമണിഞ്ഞ കൈകളുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് റോണാൾഡോ വിവാഹ വാർത്ത ലോകത്തെ അറിയിച്ചത്. ലിസ്ബണിലെ കാസ്‌കെയ്‌സിൽ വെച്ചാണ് വിവാഹം നടന്നത്. ലോകമാകെയുള്ള ആരാധകർ എക്കാലവും ശ്രദ്ധിക്കുന്ന പ്രണയജോഡികളാണ് ജോർജിനയും ക്രിസ്റ്റ്യാനോയും.
2016ൽ മാഡ്രിഡിലെ ഒരു ഗൂച്ചി സ്റ്റോറിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2017 ജനുവരിയിൽ ദ ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ് വേദിയിൽ ജോർജിനയോടൊപ്പമെത്തിയ റൊണാൾഡോ ശ്രദ്ധാകേന്ദ്രമായി. ഇതേവർഷം സറോഗസിയിലൂടെ അവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു.
2026-27 സൗദി പ്രോ ലീഗ് ക്യാമ്പയിൻ ആരംഭിക്കുന്നതിന് നാല് ദിവസം മുമ്പാണ് റോണോയുടെ വിവാഹം. നിലവിൽ സൗദി ക്ലബ് അൽ നാസറിന്റെ മിന്നും താരമാണ് റൊണാൾഡോ. സ്പോർട്ടിംഗ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, അൽ നാസർ, പോർച്ചുഗൽ എന്നീ ടീമുകൾക്കുവേണ്ടി കളിച്ചുകൊണ്ട് റൊണാൾഡോ തന്റെ കരിയറിൽ 1,000 ഗോളുകൾ നേടിയിട്ടുണ്ട്.










0 comments