അച്ഛന്റെ മകൻ; റൊണാൾഡോയുടെ മകൻ പോർച്ചുഗൽ യൂത്ത് ടീമിൽ

PHOTO: Facebook
ദുബായ്:
ഫുട്‌ബോൾ ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ മൂത്തമകൻ പോർച്ചുഗലിനായി കളിക്കും. പതിനാല് വയസ്സുള്ള ക്രിസ്‌റ്റ്യാനോ ഡൊസ് സാന്റോസിനെ ആദ്യമായി അണ്ടർ 15 ദേശീയ ടീമിൽ ഉൾപ്പെടുത്തി.
ക്രൊയേഷ്യയിൽ നടക്കുന്ന യൂത്ത് ടൂർണമെന്റിലാണ് കളിക്കുക. ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് ടീമുകളാണ് എതിരാളികൾ.
റൊണാൾഡോ ജൂനിയർ സൗദി അറേബ്യയിലെ അൽ നസർ ക്ലബ്ബിന്റെ അക്കാദമിയിലാണ് പരിശീലനം. മകനെക്കുറിച്ച് അഭിമാനമുണ്ടെന്ന് റൊണാൾഡോ സമൂഹമാധ്യമത്തിൽ കുറിച്ചു.










0 comments