ad
Deshabhimani

‘ഹൃദയം തകർന്നിരിക്കുന്നു’; ലോകകപ്പിനിടെ കുഞ്ഞിന്റെ മരണവാർത്ത പങ്കുവെച്ച് ഗാക്‌പോ

Child

(Photo: X )

വെബ് ഡെസ്ക്

Published on Jun 28, 2026, 07:01 AM | 1 min read

വാഷിങ്ടൺ: ​ലോകകപ്പിനിടെ ​ഗർഭസ്ഥ ശിശുവിന്റെ മരണവാർത്ത പങ്കുവെച്ച് നെതർലൻഡസ് മുന്നേറ്റനിരക്കാരൻ കോഡി ​ഗാക്പോ. ഒക്ടോബറിൽ കുഞ്ഞിന്റെ വരവ് കാത്തിരിക്കവെയാണ് അപ്രതീക്ഷിത വിയോ​ഗം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഗാക്‌പോയും പങ്കാളി നോവയും ഇക്കാര്യം ലോകത്തെ അറിയിച്ചത്.





കുഞ്ഞിനെ രണ്ട് കൈകൾ ചേർത്തുപിടിക്കുന്ന ചിത്രം പങ്കുവെച്ചാണ് ഇരുവരും മരണവിവരം പങ്കിട്ടത്. ഹൃദയം തകർന്നിരിക്കുകയാണെന്നും കുഞ്ഞ് മരിച്ച വിവരം ഞെട്ടലോടെ അറിയിക്കുകയാണെന്നും സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ഇത് വിഷമഘട്ടമാണെന്നും സ്വകാര്യത മാനിക്കണമെന്നും ഗാക്‌പോ പ്രതികരിച്ചു. ഇരുവർക്കും ഒരു മകനുണ്ട്. ഗാക്‌പോ നിലവിൽ ലോകകപ്പിൽ നെതർലൻഡ്‌സിനായി കളിക്കുകയാണ്. അതേസമയം, താരം ടീമിനൊപ്പം തുടരുമെന്ന് ഡച്ച് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home