ad
Deshabhimani

print edition റോസ്‌നിയർ 
ചെൽസി കോച്ച്‌

Chelsea Fc
വെബ് ഡെസ്ക്

Published on Jan 07, 2026, 01:15 AM | 1 min read


ലണ്ടൻ

ലിയാം റോസ്‌നിയർ ചെൽസി പരിശീലകൻ. പുറത്താക്കിയ എൺസോ മറെസ്‌കയ്‌ക്ക്‌ പകരം ആറര വർഷത്തേക്കാണ്‌ നാൽപ്പത്തൊന്നുകാരനുമായി ഇംഗ്ലീഷ്‌ ഫുട്‌ബോൾ ക്ലബ്ബ്‌ കരാറിലെത്തിയത്‌. ചെൽസി ഉടമകളുടെ ഫ്രഞ്ച്‌ ക്ലബായ സ്‌ട്രാസ്‌ബർഗിന്റെ ചുമതല വഹിക്കുകയായിരുന്നു മുൻ പ്രതിരോധക്കാരൻ. ഇംഗ്ലണ്ടിന്റെ ജൂനിയർ ടീമുകൾക്കായി പന്തുതട്ടിയിട്ടുണ്ട്‌. ഫുൾഹാം, ഹൾസിറ്റി, ബ്രൈറ്റൺ തുടങ്ങിയ ക്ലബുകൾക്കായും കളിച്ചു.


2022മുതൽ പരിശീലക വേഷത്തിലുണ്ട്‌. സ്‌ട്രാസ്‌ബർഗിനെ 63 കളിയിൽ ഒരുക്കിയപ്പോൾ 32ലും ജയിച്ചു. 17 സമനിലയും 14 തോൽവിയുമുണ്ട്‌. ഇന്ന്‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ഫുൾഹാമിനെതിരെയാണ്‌ റോസ്‌നിയറുടെ ചെൽസി കോച്ചായുള്ള അരങ്ങേറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home