ad
Deshabhimani

ഗോൾവിരുന്നുമായി ചാമ്പ്യൻസ് ലീഗ്: ജയിച്ചുതുടങ്ങി റയലും സിറ്റിയും

mbappe and haaland
വെബ് ഡെസ്ക്

Published on Sep 09, 2026, 07:02 AM | 1 min read

റോം: യൂറോപ്യൻ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക്‌ ആവേശ തുടക്കം. ആദ്യദിനം കളത്തിലിറങ്ങിയ റയൽ മാഡ്രിഡ്, ആസ്റ്റൺ വില്ല, ഡോർട് മുണ്ട്, മാഞ്ചസ്റ്റർ സിറ്റി എന്നിവർ വിജയ ട്രാക്കിലെത്തി. സാന്റിയാഗോ ബെർണബ്യൂവിൽ ഇന്റർ മിലാനെ 2–1ന് കീഴടക്കിയാണ് റയൽ മാഡ്രിഡ് തുടങ്ങിയത്. കിലിയൻ എംബാപ്പെയും ഫെഡറിക്കോ വാൽവെർദെയുമാണ് റയലിനായി ലക്ഷ്യം കണ്ടത്. ഇന്ററിനായി കാർലോസ് അഗസ്റ്റോ ആശ്വാസ ​ഗോൾ നേടി.


പോർട്ടോയെ അവരുടെ ​ഗ്രൗണ്ടിലാണ് മാഞ്ചസ്റ്റർ സിറ്റി 2–0ന് തോൽപ്പിച്ചത്. സിറ്റിക്കായി സൂപ്പർ താരം എർലിങ് ഹാലണ്ട് രണ്ട് ഗോളുകളും നേടി. അഞ്ച് ​ഗോളുകൾ പിറന്ന മത്സരത്തിൽ വിയ്യാറയലിനെ 3–2ന് കീഴടക്കി ബൊറൂസിയ ഡോർട്ട്മുണ്ടും വിജയത്തുടക്കം കുറിച്ചു. സെർഹൂ ഗിറാസിയുടെ ഇരട്ടഗോളാണ് ഡോർട്ട്മുണ്ടിന് കരുത്തായത്. റെനാറ്റോ വെയ്​ഗയും വല കുലുക്കി. ക്ലബ് ബ്രൂഗിനെ 3–2ന് തോൽപ്പിച്ച് ആസ്റ്റൺ വില്ലയും ലില്ലെയെ 3-2ന് കീഴടക്കി റയൽ ബെറ്റിസും വിജയം നേടി. എഇകെ ഏഥൻസ് 1–0ന് ലാസ്കിനെയും പരാജയപ്പെടുത്തി.


ലീ​ഗിൽ ഇന്നും വമ്പൻ പോരാട്ടങ്ങളുണ്ട്. ലിവർപൂൾ സ്വന്തംതട്ടകത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെയും അഴ്‌സണൽ നാപോളിയെയും നേരിടും. ഹാട്രിക്‌ കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജിക്ക്‌ സ്ലൊവാക്യൻ ക്ലബായ സ്ലൊവാൻ ബ്രാറ്റിസ്ലാവയാണ്‌ എതിരാളി. ബാഴ്‌സലോണ ഫെയ്‌നൂർദിനെയും നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home