ad
Deshabhimani

ഫ്ലാറ്റ് വാങ്ങാമെന്നുപറഞ്ഞ്‌ ഉടമയിൽനിന്ന് പണംതട്ടി; യുവാവ്‌ പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Sep 09, 2026, 06:23 AM | 1 min read

കൊല്ലം : വടക്കേവിളയിൽ ഫ്ലാറ്റ് വാങ്ങാമെന്നുപറഞ്ഞ്‌ ഉടമയിൽനിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ പ്രതി പൊലീസ്‌ പിടിയിൽ. തൃശൂർ സ്വദേശി ചാൾസ് സോജനാണ്‌ (26) പിടിയിലായത്‌. ഇർഷാദ് ജങ്‌ഷനിൽ സുൽഫിക്കർ അലിയുടെ പക്കൽനിന്നാണ്‌ പണം തട്ടിയത്‌.


സുൽഫിക്കറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് വിൽക്കാൻ സമൂഹ മാധ്യമത്തിൽ പരസ്യം നൽകിയിരുന്നു. പരസ്യംകണ്ട് പ്രതി ഫോണിൽ ബന്ധപ്പെടുകയും വാങ്ങാമെന്ന് ഉറപ്പു നൽകുകയുംചെയ്തു. തുടർന്ന്‌ വായ്പ ശരിയായിട്ടുണ്ടെന്നും അതിന്റെ ആവശ്യത്തിനായി ആദ്യം അഞ്ചുലക്ഷം രൂപ ബാങ്കിൽ നൽകണമെന്നും വായ്പാതുക കിട്ടിയശേഷം തിരികെ നൽകാമെന്നും സുൽഫിക്കറിനെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച സുൽഫിക്കർ അഞ്ചുലക്ഷം രൂപ ചാൾസ് സോജന്റെ അക്കൗണ്ടിലേക്ക് അയച്ചുനൽകി. എന്നാൽ, പണം ലഭിച്ചശേഷം ഇയാൾ ഫ്ലാറ്റ് വാങ്ങുകയോ സുൽഫിക്കറിനെ ബന്ധപ്പെടുകയോ ചെയ്തില്ല. തുടർന്നാണ് ഇരവിപുരം പൊലീസിൽ പരാതി നൽകിയത്‌. പ്രതിയെ എറണാകുളത്തെ ഫ്ലാറ്റിൽനിന്ന്‌ എസ്‌എച്ച്‌ഒ മുഹമ്മദ് ആഷികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home