ad
Deshabhimani

നഗരം ഇരുട്ടിൽ; രാത്രിയാത്രക്കാർ സുരക്ഷിതരല്ല

street in dark
avatar
സ്വന്തം ലേഖകൻ

Published on Sep 09, 2026, 06:45 AM | 1 min read

തിരുവനന്തപുരം : ഭരണസിരാകേന്ദ്രമുൾപ്പെടെ നഗരത്തിന്റെ ഓരോ കോണുകളും രാത്രിയിൽ മണിക്കൂറുകളോളം ഇരുട്ടിൽ. തിങ്കൾ എട്ടരയ്ക്കായിരുന്നു ആദ്യ അപ്രഖ്യാപിത പവർകട്ട്‌. പിന്നീട് മണിക്കൂര്‍ ഇടവിട്ട്‌ വിവിധയിടങ്ങളിൽ 15 മിനിട്ട്‌ വീണ്ടും വൈദ്യുതി നിലച്ചു. വൻകിട സ്ഥാപനങ്ങളിലെ ഇൻവെർട്ടർ വെളിച്ചം മാത്രമായിരുന്നു നഗരത്തില്‍ ചെറുതരി വെളിച്ചം തന്നത്. സ്‌ത്രീകളടക്കം വീട്ടിലേക്കുള്ള ബസ്‌ പിടിക്കാൻ കാത്തുനിന്നവര്‍ ഇരുട്ടില്‍ അന്ധാളിച്ചു. രാത്രി ഏഴുമുതൽ 12 വരെ വൈദ്യുത നിയന്ത്രണമെന്ന സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും പുലര്‍ച്ചെ വരെയും പവര്‍കെട്ട് തുടര്‍ന്നു. വൈദ്യുതി തടസ്സപ്പെടുന്ന കൃത്യമായ സമയം പ്രഖ്യാപിച്ചിട്ടില്ലാത്തതാണ്‌ ഏറെ തലവേദന. പവര്‍കട്ട് തുടങ്ങിയതോടെ പല സ്ഥാപനങ്ങളും നേരത്തേ അടച്ചുതുടങ്ങി. ഓട്ടോ, ടാക്‌സി തൊഴിലാളികളെയും അസമയത്തെ പവർകട്ട് വലച്ചു.

ഉറക്കംകെട്ട്‌ വയോധികരും രോഗികളും


അപ്രഖ്യാപിത പവർകട്ട്‌ തുടർച്ചയാകുന്പോൾ വലയുന്നത്‌ കിടപ്പുരോഗികളും പിഞ്ചുകുഞ്ഞുങ്ങളുമടക്കമുള്ളവർ. രാവും പകലും വ്യത്യാസമില്ലാതെ പലതവണയാണ്‌ വൈദ്യുതി മുടങ്ങുന്നത്‌. കടുത്ത ചൂടുംകൂടിയായതോടെ ജനജീവിതം ദുസ്സഹമായി. തുടർച്ചയായ പവർകട്ട് വയോധികരെയും കുട്ടികളെയുമാണ് ഏറ്റവും ബാധിക്കുന്നത്. മരുന്ന് കഴിച്ച് വിശ്രമിക്കേണ്ട വയോധികർക്ക് രാത്രിയില്‍ ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ്‌ പരാതി.

കിടപ്പുരോഗികൾ ദുരിതത്തിലാണ്‌. കിടക്കയില്‍ വിയർത്തുകുളിച്ച്‌ ദേഹത്ത്‌ മുറിവുണ്ടാകുന്ന സാഹചര്യവുമുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home