ആദ്യജയം തേടി കാനഡ; ഇറ്റലിയെ അട്ടിമറിച്ച ആവേശവുമായി ബോസ്‌നിയ

ടൊറന്റോ: ലോകകപ്പിലെ കന്നിജയം കൊതിച്ചെത്തുന്ന ആതിഥേയരായ കാനഡയ്‌ക്ക് ബോസ്‌നിയ ആൻഡ് ഹെർസെഗോവിനയുടെ വെല്ലുവിളി. പ്ലേ ഓഫിൽ മുൻ ചാമ്പ്യൻമാരായ ഇറ്റലിയെ അട്ടിമറിച്ച ആവേശവുമായാണ് ബോസ്‌നിയ ലോകകപ്പിന് ടിക്കറ്റെടുത്തത്. സെർഗേജ് ബാർബറസ് പരിശീലിപ്പിക്കുന്ന യൂറോപ്യൻ സംഘത്തിന് ഏത് വന്പനേയും വെല്ലുവിളിക്കാനുള്ള കരുത്തുണ്ട്.
1986, 2022 ലോകകപ്പുകളിൽ യോഗ്യത നേടിയ കാനഡയ്‌ക്ക് ലോകവേദിയിലെ ആറു മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. ഇത്തവണ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്പോൾ ക്യാപ്‌റ്റനും പ്രധാന താരവുമായ അൽഫോൺസോ ഡേവിസിന്റെ പരിക്കാണ് ടീമിനെ വലയ്‌ക്കുന്നത്. ഡേവിസ് ആദ്യ മത്സരത്തിന് ഇറങ്ങുന്ന കാര്യം സംശയമാണ്. പ്രതിരോധ താരം മോയിസ് ബോംബിറ്റോ പരിക്കേറ്റ് പുറത്തായതും തിരിച്ചടിയാണ്. ജൊനാഥൻ ഡേവിഡ്– കെയ്‌ൽ ലാരിൻ മുന്നേറ്റനിരയിലാണ് പ്രതീക്ഷ.
ഇറ്റലിയുടെ വഴിയടച്ചെത്തുന്ന ബോസ്‌നിയയുടെ പ്രധാന കരുത്ത് എഡിൻ സെക്കോയുടെ ഗോളടി മികവാണ്. നാൽപ്പതുകാരനൊപ്പം എർമെദിൻ ഡെമിറോവിച്ചും അണിനിരക്കുന്ന മുന്നേറ്റനിരയാണ് ടീമിന്റെ ശക്തി. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.










0 comments