ചെൽസിയെ അട്ടിമറിച്ച് ബ്രെന്റ്ഫോർഡ്; 1938ന് ശേഷം സ്വന്തം തട്ടകത്തിൽ വിജയം

Photo: X/BrentfordFC
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിന് മുന്നിൽ തരിപ്പണമായി ചെൽസി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് മുൻചാമ്പ്യന്മാരെ തോൽപിച്ചത്. 1938 ന് ശേഷം ചെൽസിക്കെതിരെ സ്വന്തം മൈതാനത്ത് ബ്രെന്റ്ഫോർഡ് നേടുന്ന ആദ്യ വിജയമാണിത്.
സ്വന്തം തട്ടകത്തിൽ രണ്ടാം പകുതിയിലാണ് ബ്രെന്റ്ഫോർഡ് മൂന്ന് ഗോളുകളും നേടിയത്. 61-ാം മിനിറ്റിൽ ജെയ്ഡൻ ആന്റണിയിലൂടെ ബ്രെന്റ്ഫോർഡ് അക്കൗണ്ട് തുറന്നു. തുടർന്ന് 83-ാം മിനിറ്റിൽ ഇഗോർ തിയാഗോയും ഇഞ്ചുറി ടൈമിൽ (90+4') ഫാബിയോ കാര്‍വാലോയും വലകുലുക്കിയതോടെ ചെൽസിക്കെതിരെ ബ്രെന്റ്ഫോർഡ് വമ്പൻ വിജയം ആഘോഷിച്ചു.
ജയത്തോടെ ബ്രെന്റ്ഫോർഡ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ചെൽസി ഏഴാം സ്ഥാനത്താണ് തുടരുന്നത്.









0 comments