print edition സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ

ഫത്തോർദ: ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലേക്ക്. സൂപ്പർ കപ്പിൽ ഇന്ന് രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയുമായി കളിക്കും. ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. മത്സരം വൈകിട്ട് 4.30നാണ്. ഐഎസ്‌എൽ തുടങ്ങുന്ന സമയം തീരുമാനമാകാത്ത സാഹചര്യത്തിൽ സൂപ്പർ കപ്പാണ് ബ്ലാസ്‌റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകളുടെ ആശ്വാസം.
അഡ്രിയാൻ ലൂണ ക്യാപ്‌റ്റനായി തുടരും. ഡേവിഡ് കറ്റാലയാണ് പരിശീലകൻ. പുതുതായെത്തിയ മൂന്ന് വിദേശതാരങ്ങളും ടീമിലുണ്ട്. കോൾഡോ ഒബിയേറ്റ, തിയാഗോ അൽവേസ്, യുവാൻ റോഡ്രിഗസ് എന്നിവർ ഇന്നിറങ്ങും. ഗ്രൂപ്പിൽ ഡൽഹിയെ തോൽപ്പിച്ച് മുംബൈ സിറ്റി എഫ്‌സിയാണ് ഒന്നാമത്. ജംഷഡ്പുർ എഫ്സിയും നോർത്ത് ഈസ്റ്റ് യുണെെറ്റഡും 2–2ന് പിരിഞ്ഞു. എഫ്സി ഗോവ 3–ന് ഇന്റർ കാശിയെ തോൽപ്പിച്ചു.










0 comments