'അർജന്റീനയ്ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ് ഒഫീഷ്യൽസിനെയും പുറത്താക്കണം'

റഫറി ഫ്രാൻകോയ്‌സ് ലെറ്റക്‌സിയറിനോട് പരാതിപ്പെടുന്ന ഇൗജിപ്‌ത് പരിശീലകൻ ഹൊസം ഹസൻ | PHOTO: AFP
അറ്റ്‌ലാന്റ: അർജന്റീന– ഇൗജിപ്‌ത് പ്രീ ക്വാർട്ടറിന് പിന്നാലെ റഫറി ഫ്രാൻകോയ്‌സ് ലെറ്റക്‌സിയറെനെതിരെ ഇൗജിപ്‌ത് ഫുട്‌ബോൾ -ഫെഡറേഷൻ ഫിഫയ്‌ക്ക് പരാതി നൽകി. അനീതിയെന്നായിരുന്നു ഇൗജിപ്‌ത് പരിശീലകൻ ഹൊസം ഹസൻ പ്രതികരിച്ചത്. മത്സരത്തിൽ ടീമിന്റെ രണ്ടാംഗോൾ നേടിയ സീക്കോയും രൂക്ഷമായി പ്രതികരിച്ചു. ഇരട്ടനീതിയാണ് റഫറി നടപ്പാക്കിയത്. റഫറിയെയും മറ്റ് ഒഫീഷ്യൽസിനെയും ലോകകപ്പിൽനിന്ന് പുറത്താക്കണമെന്നും ഇൗജിപത് ഫുട്‌ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടു.
"ലോകചാമ്പ്യൻമാരേക്കാൾ മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ കളത്തിന് പുറത്തുള്ള തീരുമാനങ്ങളാണ് റഫറി നടപ്പാക്കിയത്. മത്സരഫലത്തെ അത് സ്വാധീനിച്ചു. ലോകചാമ്പ്യൻമാരെ നിലനിർത്തണമെന്നും മെസി തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകാം. ചിലപ്പോൾ സാങ്കേതിക വശങ്ങൾക്കുമപ്പുറം ബാഹ്യഇടപെടലുകൾ ഫുട്‌ബോളിൽ നിർണായകമാകാം. ലോകചാമ്പ്യൻമാർക്ക് എല്ലാ തലത്തിലും പിന്തുണ ലഭിച്ചു"-. ഇൗജിപ്‌ത് പരിശീലകൻ ഹൊസം ഹസൻ പറഞ്ഞു.
ഒരു ഗോളിന്റെ ലീഡുമായാണ് ഇൗജിപ്‌ത് രണ്ടാംപകുതിയിൽ ഇറങ്ങിയത്. വേഗത്തിൽ ഗോളെണ്ണം രണ്ടാക്കി. പക്ഷേ, സീക്കോ ഗോൾ നേടുന്നതിന് മുന്പ് അർജന്റീന പ്രതിരോധക്കാരൻ ലിസാൻഡ്രോ മാർട്ടിനെസിനെ മർവാൻ അട്ടിയ ഫൗൾ ചെയ്‌തതിനാൽ ഗോൾ അനുവദിച്ചില്ല. അവസാന ഘട്ടത്തിൽ മുഹമ്മദ് സലായെ ബോക്‌സിൽവച്ച് ഫൗൾ ചെയ്‌തതിന് വാർ പരിശോധനയുണ്ടായില്ലെന്നും ഇൗജിപ്‌ത് ആരോപിച്ചു.
കളിക്കളത്തിലെ വംശീയാധിക്ഷേപം റഫറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫിഫ അംഗീകരിച്ച ആംഗ്യം ഉയർത്തിക്കാട്ടിയ കോച്ച് ഹൊസം ഹസന് റഫറി മഞ്ഞക്കാർഡ് നൽകി. അർജന്റീനയ്‌ക്ക് വേണ്ടി ഒത്തുകളിച്ചുവെന്നായിരുന്നു സീക്കോയുടെ ആരോപണം.











0 comments