ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; സുരക്ഷിതയെന്ന് പൊലീസ്

ന്യൂഡൽഹി : ഡൽഹിയിൽ നിന്നും കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ഓഖ്ലയിൽ നിന്നുമാണ് കണ്ടെത്തിയതെന്നും പെൺകുട്ടി സുരക്ഷിതയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.
ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ എം എ വിദ്യാർഥി ആഫിയ അയൂബി(23) നെയാണ് കാണാതായത്. സർവകലാശാലയിലെ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർഥിയാണ് ആഫിയ. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ്.
കഴിഞ്ഞ ദിവസം രാത്രി 11. 30 ഓടെ മരുന്നുവാങ്ങാനായി പോയതിനിടെയാണ് വിദ്യാർഥിനിയെ കാണാതായത്. ഫോൺ മുറിയിൽ വെച്ചാണ് ഇവർ പുറത്തുപോയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് കുടുംബക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.










0 comments