ad
Deshabhimani

മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം, വാഹനങ്ങൾക്ക് നിയന്ത്രണം; മണ്ണിടിച്ചിലിന് സാധ്യത

Munnar Traffic

മൂന്നാറിലെ വാഹന തിരക്ക്

വെബ് ഡെസ്ക്

Published on Jul 09, 2026, 08:04 AM | 1 min read

മൂന്നാർ: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് കുരുക്ക് രൂക്ഷമാകാൻ കാരണമായത്.


ഇരുവശങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ ബൈപാസ് വഴിയാണ് കടന്നു പോകുന്നത്. ഇത് മൂലം കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. കൃത്യസമയത്ത് തന്നെ ബസുകൾക്ക് സ്റ്റാന്റിൽ എത്തിപ്പെടാൻ കഴിയാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഇരുചക്ര മുൾപ്പെടെയുള്ള വാഹനങ്ങൾക്ക് മണിക്കൂറുകളോളം ക്യൂവിൽ കിടക്കേണ്ടതായി വരുന്നു.


Munnar mudslideദേശീയ പാത പണികൾ പുരോഗമിക്കുന്നു.


സ്കൂൾ ബസുകൾ വൈകിയാണ് കുട്ടികളെ അതാത് സ്ഥലങ്ങളിൽ ഇറക്കി വിടുന്നത്. ദേശീയ പാതയിൽ മണ്ണ് നീക്കം ചെയ്യുന്ന പണി പുരോഗമിച്ചു വരികയാണ്. മഴ ശക്തമാകുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ഡ്രെയിനേജിന്റെയും സംരക്ഷണ ഭിത്തിയുടെയും പണികൾ പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home