ad
Deshabhimani

print edition ആദ്യജയം തേടി ബ്ലാസ്‌റ്റേഴ്‌സ്‌

Kerala Blasters.jpg
വെബ് ഡെസ്ക്

Published on Mar 07, 2026, 12:15 AM | 1 min read

കൊച്ചി: ഐഎസ്‌എൽ ഫുട്‌ബോളിലെ തുടർത്തോൽവികളിൽ മോചനം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ നാലാം മത്സരത്തിന്‌. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിയാണ്‌ എതിരാളി. രാത്രി 7.30നാണ്‌ മത്സരം. ചെന്നൈയിന്‌ മൂന്ന്‌ കളിയിൽ ഒരു പോയിന്റാണ്‌.


ടീം തിരിച്ചുവരുമെന്നാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ ഡേവിഡ്‌ കറ്റാല പ്രതികരിച്ചത്‌. ആദ്യം മുതൽ മികച്ച കളി പുറത്തെടുക്കണം. പ്രതിരോധം മെച്ചപ്പെടണം. ഉമർ ബായ്‌ക്ക്‌ പകരം സെന്റർ ബാക്ക്‌ ഫാലൂ എൻഡിയ കളിക്കും’–കറ്റാല പറഞ്ഞു.

അവസാന കളിയിൽ ഇന്റർ കാശിയോട്‌ 2–1നാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ തോറ്റത്‌. മോഹൻ ബഗാൻ സൂപ്പർ ജയന്റിനോടും മുംബൈ സിറ്റി എഫ്‌സിയോടും പൊരുതാൻ പോലുമായില്ല. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന കളിയിൽ ബംഗളൂരു എഫ്‌സി മുഹമ്മദൻസിനെ നേരിടും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home